ആലുവ: ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനാനന്തര ബന്ധമുള്ള സ്പിരിറ്റ് മാഫിയാസംഘങ്ങള്‍. കഴിഞ്ഞദിവസം ഹരിപ്പാട് വച്ച് ഹൈവേ പോലീസ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 275 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. പിടിയിലായവരാകട്ടെ ആലുവ സ്വദേശികളുമായിരുന്നു. ആലുവ കുട്ടപ്പുരയ്ക്കല് ശ്യാം (22), ചിറയില്‍ ഷിഹാബുദ്ദീന് (23) എന്നിവരാണ് പിടിയിലായത്. ബാറ്ററി വാട്ടര്‍ എന്ന പേരിലാണ് ഇവര്‍ സ്പിരിറ്റ് കടത്തിയിരുന്നു. സ്പിരിറ്റ് കൊടുത്തുവിട്ടവരുടെയും സ്പിരിറ്റ് ഏറ്റുവാങ്ങുമെന്നറിയിച്ചിരുന്നവരുടെയും വിവരങ്ങള്‍ ഇവര്‍ നല്‍കിയിട്ടില്ല. ഇതില്‍നിന്നുതന്നെ വളരെയേറെ കണ്ണികള്‍ ഇതിന് പിന്നിലുണ്ടെന്നും വ്യക്തമാകുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആലുവയില്‍ രണ്ടിടത്തുനിന്നും സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഗ്രാമപ്രദേശങ്ങളിലാണ് സ്പിരിറ്റ് ഒളിപ്പിച്ചുവയ്ക്കുന്നത്. ഇതിനുവേണ്ടി പ്രാദേശികമായി ഗുണ്ടാസംഘങ്ങള്‍ക്കും രൂപം നല്‍കുന്നുണ്ട്. പച്ചക്കറി ലോറികള്‍ മറയാക്കിയാണ് വന്‍തോതില്‍ സ്പിരിറ്റ് കൊണ്ടുവന്നത്. അതുപോലെ ശിവരാത്രി കച്ചവടത്തിനുള്ള സാധനങ്ങള്‍ക്കെന്ന പേരിലും കോയമ്പത്തൂരില്‍നിന്നും വന്‍തോതില്‍ സ്പിരിറ്റ് കൊണ്ടുവന്നതായും സംശയിക്കുന്നുണ്ട്. ആലുവയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ ശക്തമാക്കാന്‍ എക്സൈസിന്റെ പ്രത്യേക സ്ക്വാഡിനും പോലീസിനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടയ്ക്കിടെ വാഹനപരിശോധനകളും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: