ദമാസ്ക്കസ്: യുഎന്‍ അറബ് ലീഗ് പ്രതിനിധി കോഫി അന്നാന് സിറിയയില്‍. അനുദിനം പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി മുന്‍കയ്യെടുത്താണ് മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറികൂടിയായ കോഫി അന്നാനെ സിറിയയിലെ സമാധാന ദൂതനായി തെരഞ്ഞെടുത്തത്.
രാജ്യത്തെത്തുന്ന അദ്ദേഹം പ്രസിഡന്റ് ബാഷര്‍ അല്‍-അസദുമായി ചര്‍ച്ച നടത്തും. ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും നയതന്ത്ര ചര്‍ച്ചകളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ഇന്നലെ സിറിയയിലെത്തിയ അന്നാന് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. സൈന്യം കൂട്ടക്കൊല തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമൊത്ത് സമാധാന ചര്‍ച്ചക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാജ്യത്തുടനീളമുണ്ടായ ആക്രമണങ്ങളില്‍ 77 പേര് കൊല്ലപ്പെട്ടിരുന്നു. അതേസമയം, സിറിയയില്‍ ഏറ്റവും നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ നേരിയ തോതില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ഇനിയും ഇങ്ങോട്ടുള്ള സഹായം ആവശ്യമാണ്, നിയമസഭാ സമിതി തലവന്‍ വലേറി അമോസ് പറഞ്ഞു.
രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളില്‍ ഉടനീളം 7500 പേര് കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ഡമാസ്ക്കസ് വിമാനത്താവളത്തിലെത്തിയ കോഫി അന്നാനെ സിറിയന്‍ വിദേശകാര്യസഹമന്ത്രി ഫൈസല്‍ മെക്ദാബാണ് സ്വീകരിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് അസദുമായി ചര്‍ച്ച നടത്തുമെന്നാണ് ഔൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിനെതിരെ നടത്തിവരുന്ന പ്രക്ഷോഭം തുടരുമെന്നാണ് പ്രക്ഷോഭകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: