ആലുവ: സംഘടിത മത വിഭാഗങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പീഡനങ്ങളും അവഗണനകളും മൂലം ദുഷ്കരമായി തീര്‍ന്നിരിക്കുന്ന ഹിന്ദുസമൂഹത്തിന് സുരക്ഷിതത്ത്വബോധവും പ്രതീക്ഷയും കൈവരിക്കാന്‍ കഴിയുമെന്ന് ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹയര്‍സെക്കന്ററി ഹൈസ്കൂള്‍ വൈസ് പ്രസിഡന്റ് ആര്.വി.ജയകുമാര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി ആലുവാതാലൂക്ക് മാതൃസമിതികണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായി സുമാജയകുമാര് (പ്രസിഡന്റ്) രാജി അരവിന്ദ് (വൈസ് പ്രസിഡന്റ്), ശ്യാമള മന്മഥന് (സെക്രട്ടറി) ബിന്ദു മുകുന്ദന് (ജോയിന്റ് സെക്രട്ടറി) സരസ്വതി അമ്മ (ട്രഷറര്‍) സംഗീത മഹേന്ദ്രന്, അജിത ഷാജി, ഷാലി ചന്ദ്രസേനന്, ലളിതരാജന് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ ട്രഷറര്‍ പി.സി.ബാബു, കബിത അനില്‍കുമാര്‍, കെ.വി.രാജന്, രമണന് ചേലക്കുന്ന് എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: