മോസ്കോ: റഷ്യയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്കുവേണ്ടി കൃത്രിമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ ജനപിന്തുണയില്‍ വന്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. എങ്കിലും പുടിനാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം.
രാജ്യത്ത് പുടിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നീക്കം ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പുടിനെതിരെ കൂടുതല്‍ പ്രതിഷേധ റാലികള്‍ നടന്നു. എന്നാല്‍ എതിര് സ്ഥാനാര്‍ത്ഥികള്‍ ശക്തമല്ലാത്തതിനാല് പുടിന് വിജയിക്കുമെന്നാണ് പ്രവചനം. വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗെനഡിഷ് ഉദ്യാനൊയാണ് പ്രധാന എതിരാളി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വ്ലാഡിമര്‍ ഷിനോവസ്കി, കോടീശ്വരനായ മിഖയേല്‍ പദ്രൊ എന്നിവരാണ് മത്സരരംഗത്തെ മറ്റു പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: