കൊല്ലം: ഇറ്റാലിയന്‍ നാവികാരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ വീട് സന്ദര്‍ശിക്കാനാകാത്തതില്‍ ദു:ഖമുണ്ടെന്ന് ഇറ്റലി വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരം മാനിച്ചാണ് ജലസ്റ്റിന്റെ കുടുംബത്തെ കാണുന്നതില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഇറ്റാലിയന്‍ ജനതയും പങ്കു ചേരുന്നു. എന്നാല്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്തുണ നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും മിസ്തൂര പറഞ്ഞു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നുവെന്നും ഇവിടത്തെ നീതിന്യായ വ്യവസ്ഥ് സുതാര്യവും നീതിപൂര്‍വവുമാണെന്ന് അറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മിസ്തൂര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: