കോട്ടയം: പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചു. റാന്നി സ്വദേശി രാജേഷാണ് (38) മരിച്ചത്. റബര്‍ഷീറ്റ് മോഷ്ടിച്ചകേസില്‍ വ്യാഴാഴ്ചയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ജയിലില്‍ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കു ശേഷം ജയിലിലേക്കു മടങ്ങിയപ്പോഴാണു മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: