വാഷിംഗ്ടണ്‍: സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേതില് ചിലരുടെ ശരീരാവശിഷ്ടങ്ങള്‍ ഒന്നിച്ച് കുഴിച്ചുമൂടിയതായി പെന്റഗണ്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. യുഎസ് സൈന്യത്തിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ശരീരാവശിഷ്ടങ്ങള്‍. 2001 പെന്റഗണ്‍ ആക്രമണത്തില്‍ മരിച്ചവരുടെയും ഷാങ്ങ്സ്വില്ല, പെന്‍സില്‍വാനിയ എന്നീ സ്ഥലങ്ങളില്‍ തട്ടിക്കൊണ്ടുപോകലിനിടെ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് മരിച്ചവരും സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും തിരിച്ചറിയപ്പെടാത്ത ശരീരാവശിഷ്ടങ്ങളാണ് ഒന്നിച്ച് സംസ്കരിച്ചത്.
ഇറാഖ്-അഫ്ഗാന് യുദ്ധത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്ന് ഡോവര്‍ എയര്‍ഫോഴ്സ് ബേസിലെ മോര്‍ച്ചറിയില്‍നിന്നും സത്യാവസ്ഥ പ്രകടമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംബന്ധിച്ച ഏത് വിഷയവും അമേരിക്കക്കാര്‍ക്കും വൈതൗസിനും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടി പെന്റഗണ്‍ എടുത്തുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം അശ്രദ്ധയോടെ കൈകാര്യം ചെയ്തതില്‍ തങ്ങള്‍ക്ക് അതിയായ വിഷമമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൃതശരീരങ്ങളുടെ ഇടയില്‍ അല്‍ഖ്വയ്ദ വിമാനം റാഞ്ചിയപ്പോള്‍ അതില്‍ മരിച്ച എത്രപേരുടെ ശരീരാവശിഷ്ടങ്ങള്‍ ഉണ്ടെന്നറിയില്ല. ഡെല്വാറെയിലുള്ള ഡോവര്‍ മോര്‍ച്ചറിയില്‍നിന്നും ചില ശരീരാവശിഷ്ടങ്ങള്‍ 2008 ല്‍ വിര്‍ജീനിയയിലുള്ള ശ്മശാനത്തില്‍ കത്തിച്ചിരുന്നു.
ശവശരീരങ്ങള്‍ കണ്ടെയ്നറുകളാക്കി സംസ്കരിക്കുന്നതിനുവേണ്ടി ബയോ മെഡിക്കല്‍ വേസ്റ്റ് ഡിസ്പോസല്‍ കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ എത്ര ശവശരീരങ്ങള്‍ സംസ്കരിക്കുന്നതിന് നല്‍കിയെന്ന കാര്യത്തില്‍ വൈരുദ്ധ്യമുണ്ടെന്ന് എയര്‍ഫോഴ്സ് സംശയം പ്രകടിപ്പിച്ചു. എയര്‍ഫോഴ്സ് സെക്രട്ടറി മിഖായേല്‍ ഡോണ്‍ലി വാര്‍ത്താ ലേഖകരോട് പറഞ്ഞത് ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തനിക്ക് പുതിയ അറിവാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: