കണ്ണൂറ്: സര്‍വ്വകക്ഷി സമാധാന യോഗങ്ങളെ പ്രഹസനമാക്കി മാറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും മുസ്ളിം തീവ്രവാദികള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. സിപിഎമ്മുമായാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെങ്കിലും ഇത് വര്‍ഗ്ഗീയ സംഘര്‍ഷമായി മാറിക്കൂടായ്കയുമില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസാകട്ടെ പല സ്ഥലങ്ങളിലും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ തളിപ്പറമ്പ് മേഖലയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജില്ലയിലെ പല മേഖലകളിലും അക്രമസംഭവങ്ങളുണ്ടായി. നരിക്കോട് സിപിഎം നിയന്ത്രണത്തിലുള്ള ക്ളബിന് തീയിട്ടു. പാലക്കുളങ്ങരയില്‍ സ്ത്രീയുടെ വീട് അക്രമിച്ച് തകര്‍ത്തു. പഴയങ്ങാടിയില്‍ ഉത്സവസ്ഥലത്തെത്തിയ പോലീസ് ജീപ്പിന് നേരെ കല്ലേറ് നടത്തി. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പയ്യന്നൂരില്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് എറിഞ്ഞുതകര്‍ത്തു. ഇരിട്ടി, ചക്കരക്കല്‍ തുടങ്ങി സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. നരിക്കോട് പഞ്ചാരക്കുളത്തെ എകെജി സ്മാരക ക്ളബാണ് കഴിഞ്ഞദിവസം തീവെച്ച് നശിപ്പിച്ചത്. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് ക്ളബ് സെക്രട്ടറി പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. പാലക്കുളങ്ങരയിലെ കങ്കാരത്തി വീട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. പഴയങ്ങാടിയിലെ കാവിലെ പറമ്പില്‍ ഉത്സവത്തിന് ഡ്യൂട്ടിക്കെത്തിയ പോലീസിന് നേരെയാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. കല്ലേറില്‍ സിദ്ദിഖ് എന്ന പോലീസുകാരനാണ് പരിക്കേറ്റത്. ഇരിട്ടിയില്‍ ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് പറ്റിയിട്ടും അക്രമം ഒഴിവാക്കാന്‍ പോലീസിണ്റ്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി പരാതിയുണ്ട്. ഇവിടെ സിഐ, എസ്ഐ ഉള്‍പ്പെടെ ൨൫ ഓളം പോലീസുകാരുണ്ടായിട്ടും അക്രമികള്‍ക്കെതിരെ ലാത്തി വീശുകയായിരുന്ന സിഐയെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്നും പരാതിയുണ്ട്. പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് സിഐ അക്രമികളെ ലാത്തിവീശി തുരത്തിയത്. സംഭവത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടക്കുമെന്നറിയുന്നു. അക്രമങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും തടയുന്നതിനും പോലീസിന് കഴിയാത്തത് വീഴ്ചയാണെന്ന് കഴിഞ്ഞദിവസം ഡിജിപി തന്നെ പറഞ്ഞത് ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. തളിപ്പറമ്പിലുണ്ടായ അക്രമത്തില്‍ ഒരു ജീവന് പൊലിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ എരിയുന്ന കനല് ഊതിക്കെടുത്തുന്നതിന് പകരം ആളിക്കത്തിക്കാനാണ് ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത്. സിപിഎം, മുസ്ളിം കേന്ദ്രങ്ങളില്‍ ഉഗ്രശേഷിയുള്ള ബോംബുകളും ആയുധങ്ങളും വ്യാപകമായി സംഭരിച്ചിട്ടുണ്ടെന്ന വിവരമുണ്ടെങ്കിലും ഇവ കണ്ടെത്താന്‍ പോലും പോലീസ് ശ്രമിക്കുന്നില്ല. പറശ്ശിനിക്കടവിനടുത്ത് ആള്‍താമസമില്ലാത്ത പറമ്പില്‍ കണ്ടെത്തിയ ബോംബുകള്‍ ജില്ലയില്‍ ഇതുവരെ കണ്ടെത്താത്ത തരത്തിലുള്ളവയാണ്. സിപിഎം ഭരണത്തിലുള്ള ആശുപത്രിയുടെ കാണ്റ്റീനില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയതും ഏറെ ഗൗരവമുള്ളതാണ്. മുസ്ളിം കേന്ദ്രങ്ങളില്‍ ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആയുധശേഖരണവും പരിശീലനവും വരെ നടക്കുന്നതായും അറിവുണ്ട്. എന്നാല്‍ പോലീസ് ഇത് നിസ്സാരവല്‍ക്കരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: