കൊച്ചി: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ പിറവത്ത് ഇരുമുന്നണികളും ന്യൂനപക്ഷങ്ങളുടെ പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാതെയും കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ തീവ്രവാദം, വിലക്കയറ്റം, റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ള പ്രശ്നം ഇവയൊന്നും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാതെ യേശുക്രിസ്തു, തിരുകേശം എന്നിവയാണ് ഇരുമുന്നണികളും ചര്‍ച്ചയാക്കുന്നത്. മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് മുരളീധരന് പറഞ്ഞു. പിറവത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭൂരിഭാഗം വരുന്ന വിഭാഗങ്ങളെ ഇക്കാലമത്രയും ഇരുമുന്നണികളും അവഗണിക്കുകയായിരുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചെലവ് ക്ഷേത്രസ്വത്തില്നിന്നും എടുക്കണമെന്ന കേരള സര്‍ക്കാരിന്റെ നിലപാട്മാറ്റം. ഇരുമുന്നണികളും സംഘടിത വോട്ടുബാങ്കിന്റെ പിന്നാലെ പോകുമ്പോള്‍ അസംഘടിതമായ 60 ശതമാനത്തിന്റെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്ത്ഥിനിര്ണയത്തില്പ്പോലും സഭയാണ് അന്തിമതീരുമാനം എടുക്കുന്നത്. ഈ സ്ഥിതിക്ക് ഒരു മാറ്റം ഉണ്ടാകണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലിനെതിരെ ഇന്ത്യയിലെ ശക്തമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: