തിരുവനന്തപുരം: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വധിച്ച ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് അനുകൂലമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന അപലപനീയമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്. കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു കാണിക്കുന്നത്. ഇത്തരം നിലപാട് ശരിയല്ല. സംസ്ഥാന മന്ത്രിമാര്‍ക്ക് ഇതിനു വേണ്ട നിര്‍ദേശം നല്‍കിയെന്നും കര്‍ദിനാള്‍ പറഞ്ഞിട്ടുണ്ട്.
കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണു പ്രസ്താവന നടത്തിയതെന്നാണു മനസിലാകുന്നത്. ഇത് എന്തടിസ്ഥാനത്തിലാണെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് പറഞ്ഞതെന്നും വി.എസ്. ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: