തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊഴില്‍ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നഴ്സുമാരുടെ മിനിമം വേതനം ഉറപ്പു വരുത്താനാണിത്.
സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ നേരിടുന്ന കടുത്ത ചൂഷണത്തിനെതിരേ സമരങ്ങള്‍ ശക്തപ്പെട്ട സാഹര്യത്തിലാണു നടപടി. പുതിയ തീരുമാനത്തോടെ നഴ്സുമാരുടെ ശമ്പള നിരക്കും നല്കുന്ന സമയവും അറിയാന്‍ സര്‍ക്കാരിനു കഴിയും.
വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത വിവിധ ആശുപത്രികളിലെ നേഴ്സുമാര്‍ സമരത്തിലാണ്. ഇതുകൂടി കണക്കിലെടുത്താന് തൊഴില്‍ വകുപ്പിന്റെ പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: