കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയപരിശോധനയുടെ ഭാഗമായി ഡാം നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കാനുള്ള ജോലികള്‍ തുടങ്ങി. സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം പൂനയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന് സീനിയര്‍ ശാസ്ത്രജ്ഞന് വി.ടി.ദേശായിയാണ് നേതൃത്വം നല്‍കുന്നത്.
തേക്കടിയിലുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ടി.ബിയുടെ കോമ്പൗണ്ടിലാണ് ഇതിനുള്ള ജോലികള്‍ നടക്കുന്നത്. അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാനായി ശേഖരിക്കുന്ന സുര്‍ക്കി മിശ്രിതവും അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം പുനര്‍ നിര്‍മ്മിച്ചും പരിശോധന നടത്തണമെന്ന് സുപ്രീംകോടതി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു.
അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് ചുണ്ണാമ്പ് കല്ലുകള്‍ ശേഖരിച്ച തമിഴ്നാടിന്റെ ലോവര്‍ ക്യാമ്പില്‍ നിന്നുമാണ് ചുണ്ണാമ്പ് കൊണ്ടു വന്നിരിക്കുന്നത്. ഒപ്പം മുല്ലക്കുടി ഭാഗത്ത് നിന്നും ഇതിനാവശ്യമായ മണലും എത്തിച്ചിട്ടുണ്ട്. മണലും ചുണ്ണാമ്പും ശര്‍ക്കരയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് സുര്‍ക്കി മിശ്രിതം നിര്‍മ്മിക്കുന്നത്. 12 ഇഞ്ച് വ്യാസവും 24 ഇഞ്ച് നീളവുമുള്ള സുര്‍ക്കി സാമ്പിളുകളാണ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്നത്.
സുര്‍ക്കി കോര്‍ സാമ്പിള്‍ അണക്കെട്ടിന്റെ 910 അടിയില്‍ നിര്‍മ്മിച്ച ബോര്‍ഹോളില്‍ നിന്ന് ലഭിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ 910 അടി വരെ തുരക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: