വാഷിംഗ്ടണ്‍: സിറിയയിലെ ഭീകരപ്രവര്‍ത്തനത്തിലും അടിച്ചമര്‍ത്തലിലും മനുഷ്യാവകാശലംഘനങ്ങളിലും ഇറാന് രഹസ്യാന്വേഷണ സുരക്ഷാ മന്ത്രാലയങ്ങള്‍ക്കുള്ള പങ്കിനെ അമേരിക്ക നിശിതമായി വിമര്‍ശിച്ചു. ഇറാന്റെ പ്രമുഖ രഹസ്യാന്വേഷണ സംഘടന ആഗോള ഭീകരവാദ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും അമേരിക്ക ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാന് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍പോലും നിഷേധിക്കുന്ന ഈ മന്ത്രാലയത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. സിറിയന്‍ ജനതയെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുടെ പ്രവണതയെ പിന്തുണയ്ക്കാനാണ് ഇറാന് ശ്രമിക്കുന്നത്. യുഎസ് ഭീകരവാദ, സാമ്പത്തിക വിദഗ്ധ സെക്രട്ടറി ഡേവിഡ് എസ്.കൊഹന് പറഞ്ഞു. അല്‍ഖ്വയ്ദ, ഹിസ് ബുള്ള, ഹമാസ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുന്നു, ആഗോളതലത്തില്‍ ഭീകരവാദം വ്യാപിപ്പിക്കുന്നവരായിട്ട് മാത്രമേ ഇറാനെ മുദ്രകുത്താന്‍ സാധിക്കുകയുള്ളൂ, കൊഹന് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തില്‍ സിറിയന്‍ ജനതയെ അടിച്ചമര്‍ത്താന്‍ സിറിയന്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന ഇറാന് അധികൃതരെ പ്രസിഡന്റ് ബരാക് ഒബാമ വിമര്‍ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: