കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 22 പള്ളിവേട്ട ദിവസം നടക്കുന്ന തിരുനക്കര പകല്പ്പൂരത്തിണ്റ്റെ ലോഗോ പ്രകാശന കര്‍മ്മം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് സി. രാജഗോപാല്‍ ഐപിഎസ് നിര്‍വഹിച്ചു. ജോസ്കോ ഗ്രൂപ്പ് ഡയറക്ടര്‍ ഡാനി തോമസ് ലോഗോ ഏറ്റുവാങ്ങി. തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡണ്റ്റ് ജയന് തടത്തുംകുവി, സെക്രട്ടറി റ്റി.സി. ഗണേഷ്, ജോസ്കോ ജനറല്‍ മാനേജര്‍ സാബു തോമസ് ദേവസ്വം അസിസ്റ്റണ്റ്റ് കമ്മീഷണര്‍ രാധിക ദേവി, ദാസപ്പന് നായര്‍, ജി. രാജീവ്, റ്റി.എന്‍. ഹരികുമാര്‍, ടി.സി. രാമാനജം, എന്‍എസ്എസ് കരയോഗം പ്രസിഡണ്റ്റ് ജയകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: