കാബൂള്‍: താലിബാന് തീവ്രവാദികളുമായി അഫ്ഗാന് സര്‍ക്കാരും യു.എസും ചര്‍ച്ചകള്‍ തുടങ്ങിയതായി അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി വെളിപ്പെടുത്തി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
താലിബാനടക്കം എല്ലാ വിഭാഗവുമായി അഫ്ഗാന് ജനത സമാധാനം കാംക്ഷിക്കുന്നുവെന്നു കര്‍സായി പറഞ്ഞു. കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍ എന്നിവരുമായി മികച്ച ജീവിതം നയിക്കാനാണ് അഫ്ഗാനികളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പത്തുവര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനും താല്പര്യപ്പെടുന്നുണ്ട്. മൂന്നു കക്ഷികളും സമാന താല്പര്യം പ്രകടിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍ വിജയിക്കുമെന്നതിന്റെ സൂചനയെന്നും ജേര്‍ണല്‍ പറയുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ എവിടെവെച്ചാണ് നടക്കുന്നത് എന്നകാര്യം വെളിപ്പെടുത്താന്‍ കര്‍സായി വിസമ്മതിച്ചതായും ജേര്‍ണല്‍ പറഞ്ഞു. താലിബാനുമായുള്ള ചര്‍ച്ചകളില്‍ നിന്നും അഫ്ഗാന് സര്‍ക്കാരിനെ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കിയിരുന്നു. അമേരിക്കയുടെ പാവ സര്‍ക്കാരാണെന്നു താലിബാന് കരുതുന്നതിനാലാണിത്. താലിബാന്- യു.എസ് ചര്‍ച്ചകളിലെ നിലപാടുകളില്‍ ഊന്നിക്കൊണ്ടാകും അഫ്ഗാന് സര്‍ക്കാര്‍ മുന്നോട്ടു പോവുക.
ഒരു ദശകം നീണ്ട അഫ്ഗാന് അധിനിവേശം അവസാനിപ്പിക്കുമ്പോഴും രാജ്യത്തു താലിബാന് ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു യുഎസ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: