കൊച്ചി: ബോഡിബില്‍ഡിംഗിനായി യുവാക്കള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇന്ത്യന്‍ നിര്‍മ്മിതമായതും വന്വിലവരുന്നതുമായ പ്രോട്ടീന്‍ പൗഡര്‍ സിറ്റി ഷാഡോ പോലീസ് പിടികൂടി സെയില്‍സ് ടാക്സ് ഇന്റിലജന്‍സ് ഓഫീസറായ രാജേഷ് പാലമറ്റത്തിനെ ഏല്പിച്ചു. മുളവുകാട് കുറവന്‍ പറമ്പില്‍ സ്റ്റാന്‍ലി ജോഷി (39) എന്നയാളാണ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങളില്‍ ഈ പ്രോട്ടീന്‍ പൗഡര്‍ ചെന്നൈയില്‍ നിന്നും നികുതി വെട്ടിച്ച് റെയില്‍മാര്‍ഗം എത്തിച്ചിരുന്നത്. കെഎല്‍7-ബിആര്‍ 6352 നമ്പറിലുള്ള ടിവി പുരം സ്വദേശി സതീശന് എന്നയാളുടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 9 കാര്‍ട്ടണ്‍ ബോക്സുകളിലായി ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപ വിലവരുന്ന പ്രോട്ടീന്‍ പൗഡര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എന്‍.രമേശിനു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് സിറ്റി ഷാഡോപോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. നികുതി വെട്ടിച്ച് അനധികൃതമായി സാധനങ്ങള്‍ കടത്തുന്ന സംഘങ്ങളെ ഷാഡോ പോലീസ് കര്‍ശനമായി നിരീക്ഷിച്ചു വരികയായിരുന്നു. സാധനങ്ങള്‍ റെയില്‍മാര്‍ഗം കൊണ്ടുവന്ന് രഹസ്യമായി വിതരണകേന്ദ്രങ്ങളില്‍ എത്തിച്ച് ചെറുതും വലുതുമായ രീതിയില്‍ വിറ്റഴിക്കുകയായിരുന്നു ഈ സംഘാംഗങ്ങളുടെ രീതി. ഷാഡോ എസ്ഐ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസുകാരായ പ്രവീണ്‍കുമാര്‍, ശ്രീകുമാര്‍, ബിജുതോമസ്, കബീര്‍, ശ്രീകാന്ത്, സുബിന്‍ദാസ്, വിശാല്‍, ബാബു, ജോഷ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രോട്ടീന്‍ പൗഡര്‍ പിടികൂടിയത്. ഇവരില്‍ നിന്നും 29,735 രൂപ പിഴ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: