കേരളത്തിലെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലെയും ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി സഹകരണ മേഖല പിന്നെയും രാഷ്ട്രീയക്കളികള്‍ക്ക് വേദിയാകുന്നു എന്ന് വ്യക്തമാക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണികളുടെ പ്രതിനിധികള്‍ക്കാണ് 12 ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളിലും ഭൂരിപക്ഷം എന്നതിനാലും രണ്ടുവര്‍ഷംകൂടി ഭരണസമിതികള്‍ക്ക് തുടരാന്‍ സാധ്യമായതിനാലുമാണ് ഇവ പിരിച്ചുവിട്ടത്. എല്ലാ സഹകരണ സ്ഥാപനങ്ങളെയും അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന് പിന്‍വാതിലില്‍ക്കൂടി ഭരിക്കാനുള്ള ഗൂഢലക്ഷ്യത്തോടെതന്നെയാണ്. ഗവര്‍ണര്‍ ഒപ്പുവച്ചു കഴിഞ്ഞ ഈ ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തി പ്രക്ഷോഭപാതയിലെത്തിക്കഴിഞ്ഞു. ധനകാര്യ സേവന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് വലുതാണ്. സാധാരണ ജനങ്ങള്‍ പൊതു-സ്വകാര്യ മേഖലാസ്ഥാപനങ്ങളെക്കാള് ആഗ്രഹിക്കുന്നതും സഹകരണ ബാങ്കുകളെ ആഗ്രഹിക്കാന്‍ കാരണം അവര്‍ക്ക് ബാങ്കുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടുന്നതിനാലാണ്. പ്രത്യേകിച്ച് കാര്‍ഷിക വായ്പകള്‍ക്ക് ജനം സമീപിക്കുന്നത് സഹകരണ ബാങ്കുകളെയാണല്ലോ. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് വഴി പിന്‍വാതില്‍ ഭരണവും കടലാസ് സംഘങ്ങളെ കുത്തിനിറയ്ക്കാനുള്ള ശ്രമവുമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
യുഡിഎഫ് ഭരണകാലത്തെല്ലാം സഹകരണ മാരണ ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കി ഭരണം പിടിച്ചെടുക്കുന്ന പതിവ് ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ 20370 രൂപയായിരുന്ന സഹകരണ മേഖലയിലെ ആസ്തി 68,000 കോടിയായത് ഇടതുപക്ഷ ഭരണ നൈപുണ്യമാണെന്നാണ് അവര്‍ അവകാശപ്പെട്ടത്. കേരളത്തിലെ 1608 പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ മൊത്തം നിക്ഷേപത്തില്‍ 20332 കോടിരൂപ സമാഹരിച്ചതും ഈ മേഖലയിലെ വളര്‍ച്ചയിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. ഈ ഓര്‍ഡിനന്‍സ് 2012 ജനുവരി 12ന് രാഷ്ട്രപതി ഒപ്പുവെച്ച ഭരണഘടനാ ഭേദഗതി നിയമം അനുശാസിക്കുന്നത് സഹകരണ സ്ഥാപനങ്ങള്‍ ജനാധിപത്യ നിയന്ത്രണ വിധേയമാക്കണമെന്നാണ്. ഇവയുടെ കാലാവധി അഞ്ചുവര്‍ഷമായി നിശ്ചയിച്ചിട്ടുണ്ട്. ഈ ഭേദഗതിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിട്ടുള്ളത്.
ഓര്‍ഡിനന്‍സ് പഴയ നിയമം പുനഃസ്ഥാപിക്കുമ്പോള്‍ വനിതാ സഹകരണ സംഘങ്ങളും എംപ്ലോയീസ് സഹകരണ സംഘങ്ങളും കയര്‍ കൈത്തറി മേഖലയിലെ പ്രാഥമിക സംഘങ്ങള്‍ക്കും പുറമെ കടലാസ് സംഘടനകള്‍ക്കുപോലും വോട്ടവകാശം ലഭിക്കുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഭരണം യുഡിഎഫ് കൈപ്പിടിയില്‍ ഒതുങ്ങും. എങ്ങനെയും സഹകരണ സ്ഥാപന ഭരണം കൈപ്പിടിയിലൊതുക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.
കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. 2002-ല്‍ യുഡിഎഫ് കൊണ്ടുവന്ന ഇതേ നിയമം ഇടതുസര്‍ക്കാര്‍ വോട്ടവകാശം പരിമിതപ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭരണസമിതികള്‍ പിരിച്ചുവിട്ടിരുന്നു. ഈ ഓര്‍ഡിനന്‍സ് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫ് പാത പിന്തുടര്ന്നാണ് പിന്നെയും ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഇതോടെ യുഡിഎഫ് ഭരണം ഓര്‍ഡിനന്‍സ്രാജ് ആയി മാറുന്നു. ചെറുകിട മേഖലയുടെയും കാര്‍ഷിക മേഖലയുടെയും വികസനത്തില്‍ വലിയ റോള്‍ വഹിക്കുന്ന സഹകരണ മേഖലയാണ് ഈ വിധം രാഷ്ട്രീയക്കളികള്‍ക്ക് വിധേയമായി സാധാരണക്കാരുടെ ജീവിതത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്. സ്വയംതൊഴില്‍, ഭവനനിര്‍മ്മാണം, നയകാര്യ വായ്പകള്‍ മുതലായവക്ക് സാധാരണക്കാര്‍ സമീപിക്കുന്നത് ഈ സഹകരണ ബാങ്കുകളെ ആകുമ്പോള്‍ അത് രാഷ്ട്രീയ നിയന്ത്രണ വിധേയമാക്കി സ്വജന പക്ഷപാതത്തിന് വഴിയൊരുക്കി രാഷ്ട്രീയ സ്വാര്‍ത്ഥ താല്പര്യങ്ങള് മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. സഹകരണ സംഘങ്ങള്‍ വളര്‍ന്നാല്‍ മാത്രമേ ഗ്രാമീണ മേഖല സമ്പുഷ്ടമായി ജനജീവിതം പച്ചപിടിക്കുകയുള്ളൂ. ഇതിനെതിരെയാണ് ഇടതുമുന്നണി സമരത്തിനിറങ്ങിയിരിക്കുന്നത്.
ലക്ഷ്യം കാണാതെ വല്ലാര്‍പാടം
വിവാദങ്ങളും തീരാനഷ്ടങ്ങളുമായി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര കണ്ടെയ്നര്‍ എത്തുമ്പോള്‍ വാണിജ്യ-വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകരുമെന്നും കൊച്ചി തുറമുഖത്തേക്കാള്‍ 100 ശതമാനം വളര്‍ച്ച നേടുമെന്നും പ്രതീക്ഷിച്ചിരുന്ന കമ്പനി വെറും 5.4 ശതമാനം മാത്രം വളര്‍ച്ച നേടി നേട്ടങ്ങളെക്കാള്‍ വിവാദങ്ങള്‍ കൊയ്തെടുക്കുന്നു. ഈ ടെര്‍മിനല്‍ കൈകാര്യം ചെയ്തതാകട്ടെ വെറും 3,32,840 ടിഇ കണ്ടെയ്നറുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 3,12,189 ടിഇയു ആയിരുന്നു. എന്തുകൊണ്ട് പ്രതീക്ഷിച്ചത്ര ചരക്കുകപ്പലുകള്‍ എല്ലാ സംവിധാനങ്ങളുമുള്ള ഇവിടെ അടുക്കുന്നില്ല.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വളരാത്തത് കേന്ദ്രസര്‍ക്കാര്‍ കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാത്തതിനാലും കസ്റ്റംസ് പരിശോധന സംബന്ധിച്ച ഉടക്കുകളും മൂലമാണ്. കസ്റ്റംസ് പരിശോധന സംബന്ധിച്ച് ഉടക്കുകളും മൂലമാണ്. കസ്റ്റംസ് പരിശോധന തടഞ്ഞ് രക്തചന്ദന കള്ളക്കടത്ത് നടത്തിയതാണ് വന്‍ വാര്‍ത്തയായത്.
പ്രത്യേക സാമ്പത്തിക മേഖലയിലെ ഏക രാജ്യാന്തര ഷിപ്പിംഗ് ടെര്‍മിനലിന് പുറമെ ഏക രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്മിനല്ആണിത്. പക്ഷേ ഇപ്പോള്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് മുതലായ പോര്‍ട്ടുകളെ ആശ്രയിക്കുന്ന കപ്പലുകള്‍ ഇവിടെ അടുക്കണമെങ്കില്‍ 16 മീറ്റര്‍ ആഴം ബെര്‍ത്തിന് വേണം. ഏഴായിരം കണ്ടെയ്നറുകള്‍ കയറ്റാവുന്ന മദര്ഷിപ്പുകള്ക്കടുക്കാന് ആവശ്യമായ ഡ്രഡ്ജിംഗ് തുറമുഖത്തോ, ടേണിംഗ് പോയിന്റിലോ ഇനിയും ആയിട്ടില്ല. ഇത് നടപ്പാക്കുന്ന കാലതാമസം ഒഴിവാക്കാന്‍ കപ്പലുകള്‍ വല്ലാര്‍പാടത്തെ ആഗ്രഹിക്കുന്ന ഷിപ്പിംഗ് ഓപ്പറേഷന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലാക്കിയതും കാലതാമസത്തിനിടവരുന്നു. കണ്ടെയ്നര്‍ ടെര്‍മിനലിനകത്ത് പരിശോധനക്ക് അധികാരം വേണമെന്ന കസ്റ്റംസ് വകുപ്പിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് മുദ്രവച്ച് വരുന്ന കണ്ടെയ്നറുകളുടെ പരിശോധനക്ക് ടെര്‍മിനല്‍ കവാടത്തില്‍ മൂന്ന് കണ്ടെയ്നര്‍ സ്കാനറുകള്‍ക്ക് അനുമതി ലഭ്യമായിക്കഴിഞ്ഞു. ഈ സ്കാനര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുകയും കബൊട്ടാഷ് നിയമം ഭേദഗതി ചെയ്യുകയും ചെയ്താല്‍ മാത്രമേ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരുകയുള്ളൂ. വല്ലാര്‍പാടത്തെ ഉയര്‍ന്ന ഹാന്‍ഡ്ലിംഗ് ചാര്‍ജും പ്രശ്നമാണ്. വല്ലാര്‍പാടം വരുമാനത്തിന്റെ മൂന്നിലൊന്ന് കൊച്ചി തുറമുഖത്തിനായതിനാല് കപ്പല്‍ ചാലുകളുടെ ആഴം കൂട്ടല്‍ കൊച്ചിന് പോര്‍ട്ടിന്റെ ചുമതലയാണ്. ഈ കടമ്പകളെല്ലാം കടന്നാല്‍ മാത്രമേ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ലക്ഷ്യം കാണുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: