അത്യുത്തര കേരളമായ കാസര്‍ഗോഡ് സന്മനസ്സുള്ളവരുടെയും ശാന്തശീലരുടെയും സ്വന്തം നാടാണെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ സമീപകാലത്തായി ജില്ലയില്‍ നടമാടുന്നത് നാടിനും നാട്ടുകാര്‍ക്കും തീര്‍ത്താല്‍ തീരാത്ത കളങ്കമുണ്ടാക്കുന്നതാണ്. മുസ്ലീം തീവ്രവാദികളുടെ വിഹാരരംഗമായി സര്‍വഭാഷാ-സമുദായ സങ്കര പ്രദേശമായ കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും കേന്ദ്രമായാണ് ഒരുകാലത്ത് കാസര്‍ഗോഡ് അറിയപ്പെട്ടിരുന്നത്. ആ ദുഷ്പേര് മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുമ്പോഴാണ് മുസ്ലീം തീവ്രവാദികളുടെ വിഹാരഭൂമിയായി ഈ ജില്ല മാറുന്നത്. മതതീവ്രവാദത്തിന്റെ എല്ലാത്തരം വൈകൃതങ്ങളും ജില്ലയില്‍ നടക്കുന്നു. സായുധ പരിശീലനം നടക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടുത്തുന്നു. എന്നു മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം പോലും സമാധാനപൂര്‍ണമായി നടത്താന്‍ അനുവദിക്കാത്ത അവസ്ഥ. ജില്ലയില്‍ പല സ്ഥലങ്ങളും പല തവണ അക്രമികള്‍ സായുധാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാക്കള്‍ക്കു നല്കിയ സ്വീകരണത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പോലീസ് വെടിവയ്പ്പിലേക്കെത്തിച്ച സംഭവം മറക്കാറായിട്ടില്ല. അതോടനുബന്ധിച്ച് അഴിഞ്ഞാടിയ അക്രമികള്‍ തങ്ങളുമായി ബന്ധപ്പെട്ടവരല്ലെന്ന് ലീഗുകാര്‍ പ്രസ്താവിച്ചിരുന്നെങ്കിലും പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് അവരാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ഖാലിദ് കമ്മീഷന്റെ ജോലി മുഴുമിപ്പിക്കാന്‍ അനുവദിക്കാഞ്ഞത് യുഡിഎഫ് സര്‍ക്കാരാണ്. പ്രതികളെ കമ്മീഷന് നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നായപ്പോഴാണ് കമ്മീഷന് തന്നെ പിരിച്ചയയ്ക്കപ്പെട്ടത്.
അതിന്റെ കൂടി പരിണത ഫലമാണ് ഇപ്പോള്‍ കാസര്‍ഗോട്ട് നടമാടുന്ന സംഭവങ്ങളെന്ന് പറയേണ്ടിയിരിക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത മ്ലേച്ഛമായ ചെയ്തികളാണ് കാസര്‍ഗോട്ട് അക്രമികള്‍ നടത്തിയിട്ടുള്ളത്. ഹൈന്ദവ വികാരങ്ങളെ മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാ വിഭാഗം ജനങ്ങളെയും അമ്പരപ്പിക്കും വിധമാണ് പെരുമാറിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ ദീപസ്തംഭത്തില്‍ അറുത്ത പോത്തിന്റെ തല കൊണ്ടുവയ്ക്കുകയാണ് ചെയ്തത്. ജില്ലയിലെ മധൂരില്‍ മീപ്പുഗിരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലാണ് മതതീവ്രവാദികള്‍ നിഷ്ഠുരമായ ഈ പ്രവൃത്തി ചെയ്തത്. ജില്ലയില്‍ വ്യാപകമായി വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായാണ് അത്യന്തം പ്രകോപനപരമായ ഈ നടപടിയെന്ന് ഇതിനകം വ്യക്തമായി. മുസ്ലീം മതതീവ്രവാദികളുടെ നടപടിക്കെതിരെ ജില്ലയിലാകെ വന്‍പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാസര്‍ഗോഡ് താലൂക്കില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ കാസര്‍ഗോഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഒരു സ്ഥാപനത്തില്‍ കയറി നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച അക്രമങ്ങള്‍ അരങ്ങേറി.
ശനിയാഴ്ച രാവിലെയാണ് ഭക്തര്‍ പോത്തിന്റെ തല ക്ഷേത്രത്തിനു മുന്നില്‍ ദീപസ്തംഭത്തില്‍ കണ്ടത്. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ഭക്തരെ പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. ഭക്തര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ വിവിധ ഹിന്ദുസംഘടനകളും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാസര്‍ഗോട്ടും നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് താലൂക്കില്‍ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ ജിതേന്ദ്രനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെ ബൈക്കുകള്‍ ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിരവധി പേരെ മുന്‍കരുതലായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാസര്‍ഗോട്ടും മധൂര്‍ പഞ്ചായത്തിലും നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് അയവു വന്നിട്ടുണ്ടെന്നും കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അക്രമികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. അക്രമസംഭവങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഏകപക്ഷീയമായ തീരുമാനമൊന്നും കേസിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്നും മുന്‍കരുതലായി കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നുമൊക്കെ അധികൃതര്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.
അഗ്നിപര്‍വതത്തിന്റെ മുകളിലെന്നപോലെയാണ് ജനങ്ങളിവിടെ ജീവിക്കുന്നത്. കാശും കൈക്കരുത്തും മാത്രമല്ല സര്‍ക്കാരിന്റെ പിന്ബലവുമുണ്ടെന്നഹങ്കരിക്കുന്ന അക്രമികളുടെ സാന്നിധ്യമാണെങ്ങും. ഭരണത്തില്‍ മുസ്ലീംലീഗിന് പങ്കുണ്ടെന്ന പ്രത്യേകത മാത്രമല്ല അക്രമികള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമ്പെടില്ലെന്ന അഹന്തയും അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് അഴിഞ്ഞാടിയപ്പോള്‍ കണ്ട ദൃശ്യം അതായിരുന്നു. നബിദിനത്തോടനുബന്ധിച്ച് പട്ടാളവേഷം ധരിച്ച് തീവ്രവാദികള്‍ റൂട്ട്മാര്‍ച്ച് നടത്തിയത് കണ്ടിട്ടും നടപടിയെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. കടുത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ നാമമാത്രമായി കേസെടുത്ത് നിര്‍ത്തി. അത്യന്തം അപകടം പിടിച്ച ചുറ്റുപാടാണ് ജില്ലയിലുള്ളത്. ക്ഷേത്രത്തിന്റെ പവിത്രതയെയും വിശ്വാസികളുടെ വികാരത്തെയും വ്രണപ്പെടുത്തിയ ഏറ്റവും ഒടുവിലത്തെ നടപടിയിലും സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല. മറ്റ് മതവിശ്വാസങ്ങള്ക്കെതിരായാണ് ഇമ്മാതിരി പ്രവൃത്തി ഉണ്ടായതെങ്കില്‍ ഇതായിരിക്കുമോ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പെരുമാറ്റമെന്ന് ആലോചിക്കേണ്ടതാണ്. സര്‍ക്കാരാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പ്രേരകമായത്. നിസ്സംഗസമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നോര്‍ക്കണം, വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്നത് എല്ലാക്കാലവും കയ്യും കെട്ടി നോക്കി നില്ക്കാന് ജനങ്ങള്‍ക്കാകില്ല. എല്ലാം നഷ്ടപ്പെടുമ്പോള്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായാല്‍ ആത്മരക്ഷാമാര്‍ഗം അവലംബിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതിന് അവസരം സൃഷ്ടിക്കാതിരുന്നാല്‍ നന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: