ബീജിംഗ്: ദലൈലാമക്കെതിരെ യുദ്ധസജ്ജരായിരിക്കാന്‍ ടിബറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ചൈനയുടെ നിര്‍ദേശം.
ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ നടത്താനിടയുള്ള വിഭാഗീയ അട്ടിമറിക്കെതിരെ സ്വയം യുദ്ധസജ്ജരാവാനാണ് ടിബറ്റന്‍ സ്വയംഭരണ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നതെന്ന് ടിബറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റീജ്യണല്‍ മേധാവി ചെന്‍ ക്വാങ്ങോ ഔദ്യോഗിക ‘ടിബറ്റ് ഡെയ്ലി’ പത്രത്തോട് പറഞ്ഞു. രണ്ട് ടിബറ്റന്‍ പ്രക്ഷോഭകരെ സുരക്ഷാ സേന വെടിവച്ച് കൊന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദലൈലാമക്കെതിരെ സ്വയം യുദ്ധസജ്ജരാകാനുള്ള ചൈനീസ് നേതൃത്വത്തിന്റെ ആഹ്വാനം. ഈ മാസം 22ന് ടിബറ്റന്‍ പുതുവര്‍ഷാഘോഷവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കൊല്ലത്തെ പുതിയ നേതാക്കളെ തെരഞ്ഞെടുക്കുന്നതും നടക്കാനിരിക്കെയാണ് യുദ്ധത്തിനുള്ള ഉത്തരവ്. ഇക്കൊല്ലം വിരമിക്കുന്ന പ്രസിഡന്റ് ഹുജിന്റാവോ, പ്രധാനമന്ത്രി വെന്‍ ജിയബാവൊ എന്നിവര്‍ക്ക് പകരം പുതിയ നേതാക്കളെ കോണ്‍ഗ്രസ് തെരഞ്ഞെടുക്കും.
ചൈനീസ് ഭരണത്തിനെതിരെ പ്രതിഷേധിച്ച യെഷെ ഋഗ്സല് (40), സഹോദരന് യെഷെ സാംഡ്രബ് (38) എന്നിവരെയാണ് ചൈനീസ് പട്ടാളം വകവരുത്തിയത്.
ഇക്കൊല്ലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൂടുതല്‍ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ലാമയുടെ നേതൃത്വത്തില്‍ നടക്കാനിടയുണ്ടെന്നാണ് ചൈനയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: