കാലടി: മഹാശിവരാത്രി മണല്‍പ്പുറത്തുനിന്നും അനധികൃത മണല്‍വാരല്‍ വ്യാപകം. രാത്രികാലങ്ങളില്‍ വള്ളങ്ങളില്‍ എത്തിയാണ് മണല്‍വാരുന്നത്. ഇത് മൂലം മണപ്പുറത്തെ മഹാദേവക്ഷേത്രവും ഭീഷണിയിലാണ്. ശ്രീശങ്കര പാലത്തിനും ശിവരാത്രി മണല്‍പ്പുറത്തിനും ആയിരം മീറ്റര്‍ ദൂരത്തില്‍ മണല്‍വാരല്‍ ഹൈക്കോടതി നിരോധിച്ചിട്ടും മണല്‍വാരല്‍ തകൃതിയായി നടക്കുന്നുണ്ട്. മണല്പ്പുറത്തിന്റ സമീപത്തുനിന്നും 20 അടി നീളമുള്ള കൊല്ലിവല ഉപയോഗിച്ചാണ് മണല്‍വാരല്‍. ഒന്നരക്കോടി രൂപ മുടക്കി മണല്‍പ്പുറം കെട്ടി സംരക്ഷിരിക്കുന്നത് ഇപ്പോള്‍ ഭീഷണിയിലാണ്.
എത്രയും പെട്ടെന്ന് നിരോധിത മേഖലയില്‍നിന്നും മണല്‍വാരല്‍ നിര്‍ത്തുക, കൊല്ലിവല ഉപയോഗിക്കുന്ന കടവുകളുടെ അനുമതി തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കാലടി പഞ്ചായത്ത് കമ്മറ്റി പ്രക്ഷോഭം ആരംഭിക്കുവാന്‍ തീരുമാനിച്ചു. ലക്ഷ്മീ ഭവനില്‍ നടന്ന പ്രവര്‍ത്തക യോഗം ബിജെപി ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, ടി.എസ്.രാധാകൃഷ്ണന്, സലീഷ് ചെമ്മണ്ടൂര്‍, ശശി തറനിലം. പി.സി.ബിജു, എം.കെ.ഷാജി, രാജു എം.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: