രാഷ്ട്രത്തെ ഒന്നാമതായും മതത്തെ രണ്ടാമതായും വ്യക്തിനിഷ്ഠമായും കാണുന്ന ഭാവാത്മക ജനതയ്ക്ക് വിരുദ്ധമാനങ്ങളില് മതംതന്നെ രാഷ്ട്രമായിത്തീര്ന്ന ഒരു മൗലിക ജനത നില്ക്കുന്നു. രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍, കാലുറപ്പിച്ചുനില്ക്കുന്ന മണ്ണ്, വ്യാപരിക്കുന്ന ആകാശം ഒക്കെ മതപരമായൊരു സംഭ്രമത്തില്പ്പെട്ട് അപ്രസക്തമാകുന്നു. ഉപജീവിക്കുന്ന ഭൂപ്രദേശമല്ല അവന്റെ മാതൃഭൂമി. അവന്റെ മതം സമസ്ത ശക്തികളോടുംകൂടി വ്യാപരിക്കുന്ന ഭൂമിയാണ്. അതിന്റെ മൗലികവും ദയാരഹിതവുമായ പ്രയോഗക്ഷമതയാണ് അവന്റെ രാഷ്ട്ര സങ്കല്പ്പത്തിനാധാരം. ഈ വാഗ്ദത്ത ഭൂമികയുടെ പ്രലോഭന വിക്ഷോഭങ്ങളില്‍ പൂണ്ട്, വിവേകശൂന്യതയില്പ്പെട്ട് അവന് സ്വന്തം ജീവനപരിസരങ്ങളിലേക്ക് അഗ്നിനാമ്പുകളയക്കുന്നു. സ്വന്തം തെരുവോരങ്ങളെ തീവ്രസ്ഫോടനത്തില് ചിതറിക്കുന്നു. കൈവിറയ്ക്കാതെ സഹോദര ഹൃദയത്തിലേക്ക് കാഞ്ചി വലിയ്ക്കുന്നു. അങ്ങനെ സ്വയം രാജ്യഭ്രഷ്ടനായി, അഭയാര്‍ത്ഥിയായി പരിണമിച്ചൊടുങ്ങുന്നു.
ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് ദ്വിമുഖമായ ആഘാതതലങ്ങളുണ്ട്. താല്ക്കാലികവും ദീര്‍ഘ വിനാശകരവുമായ പ്രയോഗ മേഖലകളുണ്ട്. ആയുധങ്ങള്‍ ശരീരത്തെ ഉന്നംവെയ്ക്കുമ്പോള് ആശയദുഷ്വ്യാപനം വിദ്വേഷത്തിന്റെ കേന്ദ്രീകരണത്തെ ലക്ഷ്യംവയ്ക്കുന്നു. ഓരോ മുസല്‍മാനേയും മനസ്സുകൊണ്ട് രാജ്യഭ്രഷ്ടനാക്കുക ചിതകൊണ്ട് അഭയാര്ത്ഥിയാക്കുക എന്ന ലക്ഷ്യം. ആയുധിയെക്കാളും ആറ്റംബോംബിനേക്കാളും മാരകമായ വിപത്ത് മനുഷ്യന്റെ ചിന്താശീലങ്ങളില്‍ പരീക്ഷണസ്ഫോടനം നടത്തപ്പെടുന്ന ഈ വംശപ്പകയാണ്. ഒളിഞ്ഞും തെളിഞ്ഞും അറിഞ്ഞും അറിയാതെയും ഒരുവിഭാഗം ഈ ശിഥിലീകര പ്രക്രിയയില്‍ പതിറ്റാണ്ടുകളായി പങ്കാളികളാകുന്നു. രാഷ്ട്രീയം അതിന്റെ വിശാല സങ്കല്പ്പങ്ങളുപേക്ഷിച്ച് തുച്ഛമായ ലാഭനഷ്ടങ്ങളില് മൂക്കുചികഞ്ഞു തുടങ്ങിയ നാള്‍മുതല്‍, പാര്‍ട്ടികള്‍ രാഷ്ട്രസങ്കല്‍പ്പം വിട്ട് വര്‍ഗീയ പ്രീണനത്തിന്റെ ചുവന്നതെരുവിലേക്കു ചെന്നു തുടങ്ങിയ കാലം മുതല്‍ ഈ ദുരന്തം നമ്മെ വേട്ടയാടുന്നു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സ്വത്വ-മനുഷ്യാവകാശ വൈറസുകളും സംയോജിതമായി കേരളത്തില്‍ നടത്തിവരുന്ന ഇരയും വേട്ടക്കാരനും പ്രചാരണത്തിന് മതേതരത്തൊഴിലാളികളുടെയും പ്രീണന രാഷ്ട്രീയത്തിന്റേയും പിന്തുണ നേടിയെടുക്കേണ്ടതുണ്ട്. അതിന് വാര്‍ത്തയും വിവാദവും ഉപജാപവും സമം ചേര്‍ത്ത മാധ്യമ മലിനത ആവശ്യമുണ്ട്, ശിഥിലജനകമായ പ്രചാരണോപാധികള്‍ ആവശ്യമുണ്ട്. ഈ ആവശ്യമാണ് മാധ്യമംപത്രവും വാരികയും മലയാളത്തിന്റെ ബൗദ്ധിക മേഖലയില്‍ നിറവേറ്റിവരുന്നത്.
സമാധാനപ്രിയരായ ഭൂരിപക്ഷ മുസ്ലീമിനെ ഭയത്തിലും സംഭ്രമത്തിലും അതുവഴി അരക്ഷിതാവസ്ഥയിലുമെത്തിക്കുക എന്നതാണ് മതതീവ്രവാദത്തിന്റേയും മതേതരരാഷ്ട്രീയത്തിന്റേയും പ്രാഥമിക ലക്ഷ്യം. ലക്ഷ്യം ഒന്നാണെങ്കിലും ഫലേച്ഛകള് രണ്ടാണ്. പതറി നില്ക്കുന്ന ഒരു സമൂഹത്തിന്റെ സംരക്ഷകരായി നടിച്ച് വോട്ടിന്റെ മൊത്തക്കച്ചവടം കയ്യേല്‍ക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം. വംശപ്പകയെ ജ്വലിപ്പിച്ച് നിലനില്‍പ്പെന്നും പ്രതിരോധമെന്നും പേരിട്ടു വിളിക്കുന്ന വിഘടനവാദത്തിന് തയ്യാറാക്കുക, ഇസ്ലാമിനെ സമഗ്രമായ ഒരൊറ്റ ആയുധമാക്കിത്തീര്ക്കുക എന്നതാണ് തീവ്രവാദികളുടെ ലക്ഷ്യം. അങ്ങനെ ഈ വിശാല ഭൂപ്രദേശത്തെ മതത്തിലേക്ക് മാര്‍ഗ്ഗം കൂട്ടാമെന്ന് അവര്‍ അന്ധമായി വിശ്വസിക്കുന്നു. ചരിത്രപ്പകകള് മാറ്റിവെച്ച് കമ്മ്യൂണിസവും മുസ്ലീം മൗലികവാദവും കൈകോര്‍ക്കുന്നത് ലക്ഷ്യത്തിലെ ഈ സമാനതകള്‍കൊണ്ടാണ്.
തീവ്രവാദം ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത് മതത്തിനുവേണ്ടിയാണ്. അതിന്റെ വിശുദ്ധിക്കും വിമോചനത്തിനുംവേണ്ടി സഫലമായ ഒരിസ്ലാമിക രാഷ്ട്രത്തിനുവേണ്ടി അതിന്റെ പ്രാഥമിക പദങ്ങളെന്ന പരിഗണനയിലാണ് മതത്തിന്റെ കര്‍ശനമായ തീര്‍പ്പുകളും നിയമാവലികളും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കൈവെട്ടും സദാചാരക്കൊലയും മതാത്മകമായൊരു നിഗൂഢ സംതൃപ്തി മതഭ്രാന്തന്മാര്ക്കു നല്‍കിയിട്ടുണ്ട്. കലാപങ്ങളുണ്ടാക്കി ഇരകളെ സൃഷ്ടിക്കാനുള്ള വ്യാപകശ്രമങ്ങളും നടക്കുന്നു. ക്ഷേത്രമുറ്റത്തെ ഗോഹത്യ ഇത്തരം ഒരു ഗൂഢവിശാലശ്രമത്തിന്റെ ഫലപ്രാപ്തിയാണ്. ചോരക്കൊതിയനെന്നു തെറ്റിദ്ധരിക്കപ്പെട്ട ഒരു ദൈവത്തിനുമുന്നില്‍ അരങ്ങേറ്റപ്പെട്ട പ്രാചീന സ്വഭാവമുളള മൃഗബലി. തീവ്രവാദത്തിന് പിന്തുണക്കാരെ വേണ്ടത് ആയുധമേന്താന്‍ മാത്രമല്ല ചാവേറുകള്‍ക്ക് ആളും ആയുധവും അര്ത്ഥമെത്തിക്കുന്ന രണ്ടാംനിരയായി വര്‍ത്തിക്കാന്‍, മൗലികവാദിക്ക് സമൂഹത്തില്‍ സ്വീകാര്യതയും ചിരപരിചിതത്വവും ഒരുക്കിക്കൊടുക്കുന്ന സംരക്ഷണ നിലങ്ങളായി പരിണമിക്കാന്‍ ഒക്കെ സമാനമനസ്ക്കരെ ആവശ്യമുണ്ട്. രാഷ്ട്രീയം ആവശ്യപ്പെടുന്നത് പ്രതിഫലമാണ്. സംരക്ഷണം വാഗ്ദാനം ചെയ്യുന്നവന്റെ പാറാവുകൂലി കോണ്‍ഗ്രസ് മുസ്ലീംലീഗിലൂടെ അത് ആര്‍ജ്ജിക്കുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രവാദികളെ ഒപ്പം കൂട്ടുന്നു എന്നുമാത്രം. ഓരോ തെരഞ്ഞെടുപ്പു വിശകലനത്തിലും ഇരുമുന്നണികളുടേയും പരാജയകാരണം കറങ്ങിത്തിരിഞ്ഞു നില്‍ക്കുന്നത് ഒരേ നിശ്ചലബിന്ദുവിലാണ്. ന്യൂനപക്ഷങ്ങളില്‍ വേണ്ടവിധം സ്വാധീനം ചെലുത്താനായില്ലെന്ന കുമ്പസാരത്തില്‍, കൂടുതല്‍ സ്വാധീനിക്കാനുള്ള അടവുനയങ്ങള്‍ ആവിഷ്ക്കരിക്കണമെന്ന തീരുമാനത്തില്‍. മനുഷ്യനെ കേവലം വോട്ടുകള്‍ മാത്രമായി പരിഗണിക്കുന്നതിലെ വിപ്ലവഗാന്ധിസങ്ങള്. ഗാന്ധിസം ഗാന്ധിജിയുടേതല്ല ഇന്ദിരയില്‍ തുടങ്ങുന്നു ഗാന്ധിസം. വോട്ടുകളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും പിരിച്ചുകാണുന്നതിന്റെ വര്ഗ്ഗരാഹിത്യം. തമ്മിലടിപ്പിച്ച് മുതലെടുക്കുന്നതിന്റെ ചേരിചേരായ്മ. വന്നുവന്ന് ഭൂരിപക്ഷത്തിനു സംരക്ഷണം കിട്ടാന്‍ അവര്‍ ന്യൂനപക്ഷമായിമാറേണ്ട അവസ്ഥ വന്നുചേരുന്നു.
സംരക്ഷണമെന്നത് നമ്മുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് അര്‍ത്ഥം നഷ്ടപ്പെട്ടുപോയൊരു വാക്കാണ്. സത്യത്തില്‍ രാഷ്ട്രീയം രാഷ്ട്രീയത്തെ മാത്രമേ സംരക്ഷിക്കാനാഗ്രഹിക്കുന്നുള്ളൂ. ഇടതായാലും വലതായാലും രാഷ്ട്രീയാവസ്ഥാന്തരങ്ങളനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട ജനതയുടെ വിലാസങ്ങളും മാറിമറിയാം. മാറിയിട്ടുണ്ട് പലപ്പോഴും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ‘ഹിന്ദുവര്‍ഗീയ’ പ്രീണനത്തിനൊരു പരാജിത ശ്രമം നടത്തിയിരുന്നു. കുറെക്കാലം മുമ്പ് കോണ്‍ഗ്രസ് മൃദുഹിന്ദുത്വസമീപനം എന്ന ഒരാശയം മുമ്പോട്ടുവെച്ചിരുന്നു. ഹിന്ദുക്കള്‍ വര്‍ഗീയ പ്രീണനങ്ങള്ക്കുവഴങ്ങാത്തതുകൊണ്ടാണ് രണ്ടും ഉപേക്ഷിക്കപ്പെട്ടത്. പ്രീണനം സാധ്യമായാല്‍ അനന്തരഫലം എന്തായിരിക്കുമെന്ന് വിവേകമുള്ള മുസ്ലീം ജനത ഓര്‍ത്തുവെയ്ക്കുന്നത് നന്ന്. വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനുമുന്നില്‍ വോട്ടിന്റെ ഒരു ന്യൂനപക്ഷം?
ആരില്‍നിന്നുമാണ് ന്യൂനപക്ഷത്തിനു സംരക്ഷണം വേണ്ടത്? ഭൂരിപക്ഷത്തില്‍നിന്നോ? ഭൂരിപക്ഷം യുദ്ധത്തിനൊരുങ്ങിനില്‍ക്കുന്ന കൗരവപ്പടയല്ല. പിന്നില്‍ അക്ഷൗഹിണിയോ അശ്വാരൂഢരോ ഇല്ല. ഉള്ളത് പാണ്ഡവ പരമ്പരയാണ്. സര്‍ഗാത്മക ന്യൂനപക്ഷത്തിന്റെ സൗമ്യക്ഷാത്രതയാണ്, ധര്‍മത്തിന്റേയും രാഷ്ട്രത്തിന്റേയും വീണ്ടെടുപ്പും പരിപാലനവുമാണ്. ക്രിസ്തുവിനെയോ നബിയെയോ പറിച്ചെറിഞ്ഞ് ആ സ്ഥാനത്ത് കൃഷ്ണനേയോ രാമനേയോ പ്രതിഷ്ഠിക്കലല്ല അതിന്റെ ലക്ഷ്യം. അതിന്റെ ലക്ഷ്യം മതരാഷ്ട്ര ദ്വന്ദ്വങ്ങളുടെ അപനിര്‍മിതിയാണ്, പരിഗണനകളുടെ ക്രമവത്കരണമാണ്. മതം ഹൃദയത്തിലും രാഷ്ട്രം കരങ്ങളിലും. മുസ്ലീമിന് സംരക്ഷണം വേണ്ടതുണ്ടെങ്കില്‍ അത് സ്വന്തം അപകര്ഷതയില്നിന്നാണ്. അഭയാര്‍ത്ഥി സിന്ട്രോമില്നിന്നാണ്. അടിത്തട്ടിലെവിടെയോ അടിഞ്ഞുകൂടിയ പലായന ബോധത്തില്‍നിന്നാണ്.
ഇസ്ലാമിക അരക്ഷിതവല്ക്കരണ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈയടുത്തുണ്ടായ ഇ-മെയില്‍ വിവാദം. അത് ഒരു ഭയജനകശ്രമം മാത്രമായിരുന്നില്ല. ഗുരുതരമായ രാജ്യദ്രോഹക്കുറ്റത്തിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുന്നതും പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതും കൂടിയായിരുന്നു. ആസൂത്രിത വിവാദത്തില്‍ ശ്രദ്ധയും ചര്‍ച്ചയും സത്യത്തില്‍നിന്നും വിട്ടുപോവുകയും സത്യം തമസ്കൃതമാവുകയും ചെയ്തു. മുന്‍ എംപിയും എംഎല്‍എയുമൊക്കെ ചേരുന്ന ഒരു കൂട്ടം ആളുകള്‍ അന്വേഷണത്തിന്റെ സംശയപരിധിയില്നിന്നും തന്ത്രപൂര്‍വം പുറത്തുകടന്നു. അവര്‍ അപരാധികളോ നിരപരാധികളോ എന്ന് സ്വയം തെളിയിക്കേണ്ടിവന്നില്ല. പ്രണയവും അതിര്‍ത്തി കടന്നെത്തുന്ന കള്ളപ്പണവും ഒക്കെ തീവ്രവാദമായി മുമ്പേ പരിണമിച്ചതായിരുന്നു, പ്രലോഭന തീവ്രവാദം. ഒന്നറിയാം, അതിവിദഗ്ധ അന്വേഷണ വിഭാഗത്തിന്റെ രഹസ്യഭിത്തികളില്പ്പോലും അതിന് വിള്ളലുകളുണ്ടാക്കാനാകുന്നു. പോലീസ് സേനയുടെ ദൃഢവ്യവസ്ഥാഗാത്രം പ്രലോഭന ധനം ചേര്ന്നൊഴുകിയൊഴുകി ഒരരിപ്പയായിത്തീരുന്നു. ഒരു ശരാശരി ഇന്‍സ്പെക്ടറില്‍ തീരുന്നതല്ല ഈ രഹസ്യവിവരച്ചോര്ച്ച. എത്രയോ ടോമിന് തച്ചങ്കരിമാര്‍ സംശയകരമായ നീതിനാട്യങ്ങളില്ക്കൂടി വഴുതിയിറങ്ങിപ്പോയിരിക്കുന്നു. എത്രയോ ഗൂഢമുഖങ്ങള് അധികാരത്തിന്റെ വിവിധശ്രേണികളിലിരുന്ന് രാഷ്ട്രത്തെ ചേര്ത്തുബന്ധിപ്പിക്കുന്ന കണ്ണികള്‍ ഓരോന്നായി അറുത്തുമാറ്റി വരുന്നു.
വാര്ത്തകൊടുത്തവര്ക്ക് അറിയാമായിരുന്നു അതൊരു അന്വേഷണത്തിന്റെ ഭാഗമായ പരിശോധനയാണെന്ന്, കടുത്ത കുറ്റവാളിയില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ അന്വേഷണം മാത്രമാണെന്ന്. എന്നിട്ടും ആ വിവരങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടു. മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം തിരയുന്നതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മറ്റു മതസ്ഥരുടെ പേരുകള്‍ മനഃപൂര്‍വം തിരയുന്നതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മറ്റു മതസ്ഥരുടെ പേരുകള്‍ മനഃപൂര്‍വം ഒഴിവാക്കി മുസ്ലീംമതത്തില്‍ പെട്ടവരെ മാത്രമാണു തിരയുന്നതെന്നും പ്രചരിപ്പിച്ചു. ഗുരുതരമായ വര്ഗീകരണശ്രമം. മതത്തില്‍പ്പെട്ട വ്യക്തികളുടെ സ്വകാര്യതാഭംഗം മതത്തിന്റെ സ്വകാര്യത ഭംഗമായി, മതഭംഗം തന്നെയായി ചിത്രീകരിക്കപ്പെട്ടു. ഒരു കൊടുംതീവ്രവാദിയില്നിന്നും മുസ്ലീം പേരുകള്‍ ലഭിച്ചാലും അന്വേഷിക്കാന്‍ നിയുക്ത സംഘങ്ങള്‍ മടിക്കുംവിധം സംഭവങ്ങള്‍ ധ്രുവീകരിക്കപ്പെട്ടു. എപ്പോഴത്തേയും പോലെ തന്നെ ചീത്ത രാഷ്ട്രീയത്തിന്റെ പിന്തുണയോടെ സെബാസ്റ്റ്യന്‍ പോളുമാര്‍ ഉഷാറായിക്കഴിഞ്ഞു. ബുദ്ധിജീവി വര്‍ഗ്ഗം മത സ്വകാര്യതാ ഭംഗത്തെപ്പറ്റി ആശങ്കാകുലരായിത്തീര്ന്നു. തച്ചങ്കരി വിഷയത്തില്‍ ദീര്‍ഘനാള്‍ മിണ്ടാതിരുന്ന പിണറായിപോലും വായ തുറന്നു.
ഒന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. തീവ്രവാദികള്‍ വിഘടനവാദത്തിന്റെ ഒരു തീപ്പൊരി ഇട്ടുകൊടുത്താല്‍ മതി മതേതര രാഷ്ട്രീയവും മതേതര തൊഴിലാളികളും ചേര്‍ന്ന് അതിനെയൊരു നരകാഗ്നിയായി ആളിക്കത്തിച്ചു കൊടുക്കുമെന്ന സത്യം. ഇസ്ലാം മതതീവ്രവാദികള്‍ വിതയ്ക്കുകയും കൊയ്യുകയും മാത്രം ചെയ്താല്‍ മതി. നനച്ചുവളര്‍ത്തി മഹാവൃക്ഷങ്ങളാക്കുന്ന പ്രവൃത്തി മതേതര-രാഷ്ട്രീയ ബാന്ധവം ഏറ്റെടുത്തുകൊള്ളുമെന്ന യാഥാര്‍ത്ഥ്യം. അതിനിടയില്‍ മുളയെടുക്കാതെ ദേശീയത മണ്ണിന്റെ മഹാഗര്ഭത്തിലെവിടെയോ സൃഷ്ടി വേദന പൂണ്ടുകിടക്കുന്നെന്ന തിരിച്ചറിവ്. ഒന്നുമാത്രമുണ്ട് ബാക്കിയായി; യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നത്.
ഇതൊരു കണ്ണുപൊത്തിക്കളിയാണ്. രാഷ്ട്രവിരോധിയും മതഭ്രാന്തന്മാരും വിറ്റുണ്ണല് രാഷ്ട്രീയവും ചേര്ന്നുകളിക്കുന്നത്. ഇതിന്റെ ചാരുസാധ്യതകള് ആരേയും ഭ്രമിപ്പിക്കുന്നതാണ്. യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന ചാരുത. വേട്ടക്കാരന്തന്നെ ഇരയായി ചമയുന്നതിന്റെ ചാരുത. ആ ചാര്യസാധ്യതകള്ക്കിടയില് നോവുന്ന സത്യത്തെ നാം കാണാതെ പോകരുത്. ഒന്നുമാത്രമാണ് ഓര്‍മിപ്പിക്കാന്‍; മാധ്യമം മരണമാധ്യമമാകരുത്.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: