കൊച്ചി: വര്‍ണമല്‍സ്യങ്ങളുടെ മായക്കാഴ്ചകളുമായി 6-ാമത് അന്താരാഷ്ട്ര അക്വാഷോ കൊച്ചിയില്‍ നടക്കും. ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012 എന്ന വര്ണപ്പകിട്ടാര്ന്ന അലങ്കാരമത്സ്യങ്ങളുടെ മേള 10 മുതല്‍ 14 വരെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്. 10ന് വൈകിട്ട് 6ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്വാ-ഷോ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മാല്‍ദീപ്സ് ഫിഷറിസ് വകുപ്പ് മന്ത്രി ഡോ.ഇബ്രാഹിം ഡി.സി. മുഖ്യഅതിഥിയായിരിക്കും. എക്സിബിഷന് പവലയിനുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി.തോമസ് നിര്‍വഹിക്കും.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം കോസ്റ്റല്‍ ഏരിയ വികസന കോര്പ്പറേഷന്, കേരള അക്വാവെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് അക്വാഷോ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യുഎസ്എ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍,മാലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകളാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012ന് എത്തുന്നത്.
രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ എന്ന ഈ മേള വര്‍ണ മത്സ്യങ്ങളുടെ ഒരു വന്‍ കലവറകാണികള്ക്കും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി കാഴ്ചവയ്ക്കും.
വര്‍ണ മത്സ്യങ്ങളുടെ ഉല്പാദനം നടത്തുന്നവര്‍, ടാങ്ക് നിര്‍മാതാക്കള്‍, അനുബന്ധ ഉപകരണങ്ങളുടെ ഉല്പാദകര്, കയറ്റുമതി രംഗത്തുള്ളവര്‍, വ്യാപാരികള്‍ എന്നിവര്‍ക്കു പുറമേ ചെറിയ തോതില്‍ വര്‍ണ മത്സ്യങ്ങളെ വാങ്ങുവാന്‍ എത്തുന്ന മത്സ്യസ്നേഹികള്ക്കും ഒട്ടേറെ സാധ്യതകള്‍ തുറന്നു തരുന്ന ഒരു അപൂര്‍വ്വ വേദികൂടിയായിരിക്കും ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012. മത്സ്യങ്ങളുമായി ബന്ധപ്പെട്ട മത്സരം. ബിസിനസ് മീറ്റ്, കയറ്റുമതിക്കാരുടെ കൂടിക്കാഴ്ച, വില്പ്പനനടത്തുന്നവരുടെയും, വാങ്ങുന്നവരുടെയും ബയര്‍ സെല്ലര്‍ മീറ്റ് എന്നിവയും ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012 ന്റെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: