മൂവാറ്റുപുഴ: ഐ എ എസ് ഓഫീസറുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന 11 കെ വി ഇലക്ട്രിക് ലൈന്‍ മാറ്റണമെന്ന ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് നടപ്പാക്കാത്ത എക്സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥലം മാറ്റിയതിനു പിന്നാലെ അസി. എക്സിക്യുട്ടീവ് എഞ്ചിനീയറെയും സ്ഥലം മാറ്റി. ഇതിനിടയില്‍ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജീവിനെയാണ് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തേക്ക് സ്ഥലം മാറ്റിയത്. പോത്താനിക്കാട് സെക്ഷനിലെ വാരപ്പെട്ടി കാലാമ്പൂര് ഫീഡറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 11 കെ വി ലൈനാണ് അടിയന്തരമായി മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡ് ചെയര്മാന് ഫോണിലൂടെ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് നിലവിലുള്ള വൈദ്യുതിവകുപ്പ് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇതിനു ശേഷം മാത്രമെ നടപടി സ്വീകരിക്കുവാന്‍ കഴിയുകയുള്ളൂവെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. തുടര്‍ന്ന് ഇതേ നിര്‍ദ്ദേശങ്ങള്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പറഞ്ഞുവെങ്കിലും അദ്ദേഹം നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നു. തുടര്‍ന്നാണ് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്.
ഇതിനിടെ കഴിഞ്ഞ ദിവസം ലൈന്മാറ്റാനെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: