കാംരുപ്: ആസാമിലെ കാംരുപിലുണ്ടായ തീവണ്ടി അപകടത്തില്‍ മൂന്നു പേര് മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കേറ്റു. നിസാര പരിക്കേറ്റവരെ മിര്‍സ പബ്ലിക് സെന്ററിലും ഗുരുതരമായി പരിക്കേറ്റവരെ ഗോഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൊണ്ഗൈഗാവോണ്-ഗോഹട്ടി ചിലാറയ് പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗോഹട്ടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ മിര്‍സയില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസില്‍ കുടങ്ങിക്കിടക്കുകയായിരുന്ന ജെ.സി.ബിയില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: