കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നഷ്ടമായ ജനപിന്തുണ തിരിച്ചു നേടാന്‍ സി.പി.എം അടിമുടി മാറണമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്. സംസ്ഥാന സെക്രട്ടറി സ്ഥാനം മുതല്‍ താഴേത്തട്ട് വരെ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.
അധികാരം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര 24 പര്‍ഗാന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിമന്‍ ബോസ്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ ചേരാനാകാത്ത അവസ്ഥയാണുള്ളത്. ഈ സ്ഥിതി മാറേണ്ടത് അത്യാവശ്യമാണ്.
അധികാരം നഷ്ടപ്പെട്ട ശേഷം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും നിരാശയിലാണ്. ഇത്തരം നിരാശ പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കരുത്. അധികാരമുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്കു കാരണക്കാര്‍ ബംഗാള്‍ സര്‍ക്കാരാണെന്നു ബിമന്‍ ബോസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: