മള്ളിയൂറ്‍ : ഉണ്ണികണ്ണനെ മടിയിലിരുത്തിയ മള്ളിയൂറ്‍ മഹാഗണപതി സങ്കല്പത്തിലൂടെ വൈഷ്ണവവും ശൈവമായ വിശ്വാസത്തെ സമന്വയിപ്പിച്ച ഭാഗവതഹംസം മള്ളിയൂറ്‍ ശങ്കരന്‍നമ്പൂതിരി ലോകത്തിന് നല്‍കിയത് എല്ലാം ഒന്നുതന്നെ എന്ന മഹത്തായ വസുധൈവകുടുംബകം കാഴ്ചപ്പാടാണന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി പുരന്ദരേശ്വരി. ഭാഗവതഹംസജയന്തി ദിനത്തിന് സമാപനം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രസഹമന്ത്രി. ജീവിത പ്രയാസങ്ങളില്‍ കാലിടറുന്ന യുവാക്കള്‍ മള്ളിയൂരിനെ പോലെയുള്ളവരുടെ ചെറുപ്പക്കാലത്തെ കുറിച്ച് പഠിക്കണം. കഷ്ടപ്പാടുകള്‍ അതിജീവിച്ച് ആദ്ധ്യാത്മികതയിലൂടെ പരംവൈഭവത്തിലെത്തിയ മള്ളിയൂരിണ്റ്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമാകട്ടെയെന്നും പുരന്ദരേശ്വരി അറിയിച്ചു. എം.പി. ജോസ് കെ. മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാഗവതഹംസജയന്തിയോടനുബന്ധിച്ച് യുവാക്കള്‍ക്കായി നടത്തുന്ന ജീവിത ദര്‍ശന ക്യാമ്പിണ്റ്റെ ഉദ്ഘാടനം കേന്ദ്ര ഉര്ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിച്ചു. മള്ളിയൂരിണ്റ്റെ ജന്മം കൊണ്ട് കേരളം കൂടുതല്‍ പവിത്രമായതായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. യോഗത്തില്‍ വച്ച്് മാര്‍ക്രിസ്റ്റോം തിരുമേനിക്ക് മള്ളിയൂറ്‍ ഗണേശപുരസ്ക്കാരം കെ.സി. വേണുഗോപാല്‍ കൈമാറി. തണ്റ്റെ ജീവിതത്തിന് ഇപ്പോള്‍ കൂടുതല്‍ മാനം കൈവന്നതായി പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് മാര്‍ക്രിസോസ്റ്റം തിരുമേനി അറിയിച്ചു. മള്ളിയൂരിനെ പോലെ മഹാനായ ഒരാളുടെ പേരിലുള്ള പുരസ്ക്കാരം വാങ്ങാനുള്ള അവസരം ലഭിച്ചത് തന്നെ മഹാഭാഗ്യമായി കുരുതുന്നതായി ക്രിസ്റ്റോം തിരുമേനി കൂട്ടിച്ചേര്‍്ത്തു. മള്ളിയൂറ്‍ തെളിച്ച ഭാഗവത സന്ദേശ ജോതി ആര്ജ്ഞവത്തോടെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറുവാനുള്ള ശ്രമമാണ് യുവതലമുറയില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് ആസ്ഥാന ഗായകനുള്ള പുസ്ക്കാരം കെ.ജി. ജയന് കൊടുത്തുകൊണ്ട് മന്ത്രി കെ. ബാബു അറിയി്ച്ചു. മാഞ്ഞൂറ്‍ എന്എസ്എസ്എച്ച്എസിനും, ഏറ്റൂമാനൂറ്‍ വിവേകാനന്ദ എഡ്യൂക്കേഷനുമുള്ള ൧൦൦൧ രൂപയുടെ എന്‍ഡോവ്മെണ്റ്റ് മുന്‍ കേന്ദ്രമന്ത്രി പി.ജെ. കുര്യന് എം.പി വിതരണം ചെയ്തു. ലോകത്തില്‍ നിലവിലുള്ള ൧൦ മതങ്ങളെക്കുറിച്ച് പി. ജെ. കുര്യന് രചിച്ച പുസ്തകത്തിണ്റ്റെ പ്രകാശനം പി.ജെ. കുര്യന് എം.പി. മോന്‍സ് ജോസഫിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഉഴവൂറ്‍ വിജയന്, ടോണികല്ലാനി, കല്ലറ പ്രശാന്ത്, ടി.സി. പി. ജയന് മള്ളിയൂറ്‍ പരമേശ്വന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: