ഇസ്ലാമാബാദ്: മെമ്മോഗേറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാകുന്നതിനായി പാക് സ്വദേശിയായ അമേരിക്കന്‍ ബിസിനസുകാരന്‍ മന്‍സൂര്‍ ഇജാസിന് ബ്രിട്ടന്‍ വിസ അനുവദിച്ചു. മന്‍സൂര്‍ ഇജാസാണ് മെമ്മോഗേറ്റ് വിവാദം പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ 16ന് കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ മന്‍സൂറ് ഇജാസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമയം നീട്ടി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് 26ന് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. പാക്‌സേന അട്ടിമറിക്ക് ഒരുങ്ങുന്നതിനെതിരെ അമേരിക്കയുടെ സഹായം തേടിക്കൊണ്ട് പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി യു.എസ് അഡ്‌മിറല്‍ മൈക്ക് മുള്ളന് നിവേദനം നല്‍കിയതാണ് മെമ്മോഗേറ്റ് വിവാദം.
അമേരിക്കയിലെ പാക് സ്ഥാനപതിയായിരുന്ന ഹുസൈന്‍ ഹഖാനി മുഖേന രഹസ്യമായി സമര്‍പ്പിച്ച നിവേദനം പുറത്തുവിട്ടത് പാക് വംശജനായ മന്‍സൂര്‍ ഇജാസ് ആണ്. വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഇജാസിനും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ വേണമെന്നും ഇജാസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: