കൊല്‍ക്കത്ത: വിജിലന്‍സ് കേസില്‍ വി.എസ് അച്യുതാനന്ദന്റെ നിലപാട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. കുറ്റപത്രം വന്നാല്‍ രാജി വയ്ക്കാമെന്ന നിലപാടും പി.ബി അംഗീകരിച്ചു. കേസ് സംബന്ധിച്ച് തന്റെ നിലപാട് വി.എസ് കഴിഞ്ഞ ദിവസം പി.ബിയെ അറിയിച്ചിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ ഇന്ന് രാവിലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗമാണ് കേസ് കെട്ടിച്ചമച്ചതാണെന്ന വി.എസിന്റെ നിലപാട് അംഗീകരിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉണ്ടാകില്ല.
നേരത്തെ അവയിലബിള്‍ പി.ബി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുകയും കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: