ആലപ്പുഴ: പി.സി. വിഷ്ണുനാഥ് എം.എല്‍.എയെ മര്‍ദിച്ച കേസില്‍ റിമാന്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ജില്ലാ കോടതി റദ്ദാക്കി. 16 പ്രതികളുടെ ജാമ്യമാണു റദ്ദാക്കിയത്. സംഭവത്തില്‍ 14 ദിവസത്തേക്കാണ് ഇവരെ റിമാന്റ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിനം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്കു ജാമ്യമനുവദിക്കുകയായിരുന്നു.
എട്ടിന് മാന്നാറില്‍ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണു വിഷ്ണുനാഥിനെ ഒരു സംഘം ആക്രമിച്ചത്. അന്ന് തന്നെ പൊലീസ് പ്രതികളെ പിടികൂടുകയും ഒമ്പതിന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വധശ്രമം, അന്യായമായി സംഘം ചേരല്‍, തടഞ്ഞുവച്ച് ആക്രമിക്കല്‍ എന്നീ വകുപ്പകള്‍ ചേര്‍ത്താണ് കേസ്.
ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാവേലിക്കര സി.ഐ നല്കിയ റിവിഷന്‍ ഹര്‍ജി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: