ന്യുദല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മന്‍ സുരേഷ് കല്‍മാഡി, ഗെയിംസ് കമ്മിറ്റി ഡയറക്റ്റര്‍ ജനറല്‍ വി.കെ. വര്‍മ എന്നിവര്‍ക്കു ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിന്മേല് ദല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്തയാണു ജാമ്യം അനുവദിച്ചത്.
ടൈം- സ്കോര്‍ -റിസള്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ സ്വിസ് കമ്പനിക്കു കരാര്‍ നല്കിയതു വഴി വന്‍ നഷ്ടം സര്ക്കാരിനുണ്ടായെന്ന കേസിലാണ് ജാമ്യം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കല്‍മാഡി തിഹാര്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: