കൊല്‍ക്കത്ത: അബ്ദുള്‍ സമദ് സമദാനിക്ക് സിമി ബന്ധമുണ്ടെന്ന് പോലീസ് പറയുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. തീവ്രവാദബന്ധമുണ്ടെന്ന് ആരോപണമുള്ള തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ എന്തിന് വ്യഗ്രത കാട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഇ-മെയില്‍ വിവാദത്തില്‍ തുടരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി.എസ് ചോദിച്ചു. അബ്ദുള്‍ സമദ് സമദാനി ഉള്‍പ്പടെയുള്ള പലര്‍ക്കും സിമിയുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇ-മെയില്‍ പരിശോധിച്ചതെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ സിമി ബന്ധമുള്ള ആളാണോ അബ്ദുള്‍ സമദ് സമദാനിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ എം.എല്‍.എ ആയി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.
ടോമിന് തച്ചങ്കരി വിദേശ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ബന്ധമുള്ള ആളാണെന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ തന്നെ കത്ത് നല്കി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ള ആളെയാണ് സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കാട്ടിയതെന്നും വി.എസ് കൊല്‍ക്കത്തയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: