തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് എന്‍ട്രന്‍സിലെ മാര്‍ക്ക് ഏകീകരണത്തെച്ചൊല്ലി വ്യാപകമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ മാര്‍ക്ക് ഏകീകരണ ഫോര്‍മുലയോടെയാണ് പ്രോസ്പെക്ടസ് തയാറാക്കിയിരിക്കുന്നത്.
ഫോര്‍മുല വരുന്നതോടെ സി.ബി.എസ്.ഇ, ഐ.സി.എസ് വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പിന്തള്ളപ്പെടുമോ എന്ന ആക്ഷേപം ഒഴിവാക്കാനാവുമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ വി.മാവോജി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എഞ്ചിനീയറിങ് പ്രവേശനത്തിനായി യോഗ്യാതാ പരീക്ഷയുടെ മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും ഏകീകരിച്ചുകൊണ്ടുള്ള രീതി നടപ്പാക്കിയത്. ഇതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
എസ്.എസ്.എല്‍.സി മാര്‍ക്ക് പരിഗണിക്കുമ്പോള്‍ തങ്ങള്‍ പിന്തള്ളപ്പെടുന്നുവെന്ന് സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. എസ്എസ്എല്‍സി പരീക്ഷയുടെയും എന്‍ട്രന്‍സ് പരീക്ഷയുടെയും മാര്‍ക്ക് ഉള്‍പ്പെടുത്തും. ഇരു പരീക്ഷകളുടെയും മാര്‍ക്ക് ഏകീകരിക്കുന്ന ഫോര്‍മുലയ്ക്കാണ് മാറ്റം വരുത്തുകയെന്നും മാവോജി വ്യക്തമാക്കി.
ടൈറ്റാനിയം: അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: