കൊളംബോ: ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് സംഘത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് നയിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും സംഘത്തിന്റെ സന്ദര്‍ശനം. ഇപ്പോള്‍ ശ്രീലങ്കയിലുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കയിലെ തമിഴരുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്ന് സംഘം അവിടത്തെ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയോട് ആവശ്യപ്പെടും. കഴിഞ്ഞ വര്‍ഷം അവസാനമാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ തുടര്‍ന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: