സാന്‍ഫ്രാന്‍സിസ്കോ : ലോകത്തെ പ്രധാന സെര്‍ച്ച് എഞ്ചിനുകളിലൊന്നായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യംഗ് രാജിവച്ചു. കമ്പനിയുടെ മറ്റു സ്ഥാനങ്ങളും യംഗ് ഉപേക്ഷിച്ചിട്ടുണ്ട്. കമ്പനി സി.ഇ.ഒആയി പേപാള്‍ എക്സിക്യൂട്ടീവ് ആയിരുന്ന സ്കോട്ട് തോമ്പ്സണിനെ നിയമച്ചതിന് പിന്നാലെയാണ് യംഗിന്റെ രാജി.
യാഹു ജപ്പാന്, അലിബാബ ഗ്രൂപ്പിന്റെ ബോര്‍ഡ് സ്ഥാനമാണ് അദ്ദേഹം രാജിവച്ചത്. കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസമാണു രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 1995ല്‍ ഡേവിഡ് ഫിലോയ്ക്കൊപ്പം കമ്പനി ആരംഭിച്ച യംഗ് 2007 മതുല്‍ 2009വരെ യാഹൂ സി.ഇ.ഒ ആയിരുന്നു.
2008ല്‍ മൈക്രോസോഫ്റ്റ് 47.5 ബില്യണ്‍ ഡോളര്‍ നല്കി യാഹൂവിനെ ഏറ്റെടുക്കാമെന്ന് സമ്മതിച്ചെങ്കിലും അത് നിരസിച്ച യംഗിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. കമ്പനിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് മൂല്യം 20 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
ദീര്‍ഘവീക്ഷണമില്ലാതെ പ്രവര്‍ത്തിച്ചതും യംഗിന് വിനയായി. യംഗ് രാജി വച്ച വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം യാഹൂവിന്റെ ഓഹരി വിലയില്‍ 3.4 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: