തിരുവനന്തപുരം: കേരള കോണ്‍ഗ്രസി(ബി)ലെ പ്രശ്നങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പ്രശ്നത്തില്‍ ലീഗ് ഇടപെടുമെന്നത് മന്ത്രി മുനീറിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മജീദ് വ്യക്തമാക്കി.
ലീഗ് നേതൃത്വം പാര്‍ട്ടിയുടെ നിലപാടും മന്ത്രിമാരോട് പത്രക്കാര് ചോദിക്കുമ്പോള്‍ അവര്‍ അവരുടെ നിലാപാടുമായിരിക്കും പറയുക. അതിനാലാണ് മുനീറിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു സമീപനമുണ്ടായത്. കേരള കോണ്‍ഗസിലെ പ്രശ്നങ്ങള്‍ അച്ചനും മകനും തമ്മിലുള്ളതാണ്. ഇതൊരു ശത്രുതയിലേക്ക് പോകുമെന്ന് ലീഗ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ലീഗ് ഇടപെടേണ്ട സാഹചര്യവുമില്ലെന്നും കെ.പി.എ മജീദ് വിശദീകരിച്ചു.
258 മുസ്ലീംലീഗ് നേതാക്കളുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ പ്രതികരിക്കാം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നും മദീജ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തെ വൈകാരികമായി കാണരുത്. മുല്ലപ്പെരിയാര്‍ സമരം വീണ്ടും തുടങ്ങാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യും.
ഈ വിഷയത്തില്‍ സമരമല്ല ചര്‍ച്ചയാണ് വേണ്ടത്. സമരം ചെയ്യുന്നത് പ്രശ്നത്തെ കൂടുതല്‍ വൈകാരികമാക്കുകയേള്ളൂ. അത് തമിഴ്നാട്ടിലെ മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്നും മജീദ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: