കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തകരുടെയും മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെയും ഇ-മെയിലുകള്‍ ചോര്‍ത്തുന്നത് ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയാണ് ഇ-മെയില്‍ ചോര്‍ത്താന്‍ നടപടി എടുത്തതെന്നും വി.എസ് കൊല്‍ക്കത്തയില്‍ പറഞ്ഞു.
മുസ്ലീമുകളുടെ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ വിവരം പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് വിചിത്രമാണെന്നും വി.എസ് കുറ്റപ്പെടുത്തി. മുസ്ലീം പേരുള്ളവരെ സംശയത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന അമേരിക്കയുടെ പാതയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും വി.എസ് ആരോപിച്ചു.
മുസ്ലീം ലീഗ് നേതാവും മുന്‍ എം.പിയുമായ അബ്ദുള്‍ വഹാബിന്റെയും അബ്ദുള്‍ സമദ് സമദാനിയുടെയും ഇ-മെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇവര്‍ ഭീകര പ്രവര്‍ത്തകരോ ഭീകര സംഘടന പ്രവര്‍ത്തകരോ ആയതുകൊണ്ടാണോ ഇവരുടെ ഇ-മെയിലുകള്‍ നിരന്തരം തുറന്ന് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മുസ്ലീം സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയിലുകള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന ഒരു പ്രമുഖ ആഴ്ചപ്പതിപ്പിന്റെ വെളിപ്പെടുത്തലാണ് വിവാദത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: