കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് സംയുക്ത സമരസമിതിയുടെ ഹര്‍ത്താലിനു പിന്തുണ നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. സമരം അടക്കമുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുമായി ആലോചിച്ചു തീരുമാനിക്കും.
പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി ആവശ്യപ്പെട്ട ഒരുമാസത്തെ സമയം അവസാനിച്ചതായും ജോസഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: