തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസില്‍ നാല് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐ.എ.എസ് അസോസിയേഷന്റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
സംശുദ്ധരായ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ സിവില്‍ സര്‍വ്വീസില്‍ അംഗീകാരമുള്ളവരാണ് കേസില്‍ പ്രതികളായിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തതിലുള്ള ശക്തമായ പ്രതിഷേധം വൈകിട്ട് ആറിന് മസ്ക്കറ്റ് ഹോട്ടലില്‍ ചേരുന്ന യോഗത്തില്‍ ഉയരുമെന്നാണ് സൂചന.
റബ്ബര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷീലാ തോമസ്, പഞ്ചായത്ത് ഡയറക്ടര്‍ കെ.ആര് മുരളീധരന്, കാസര്‍കോട് കളക്ടറായിരുന്ന ആനന്ദ് സിങ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: