ചെന്നൈ: തമിഴ്നാട്ടിലെ ചെപ്പോക്കില്‍ വന്‍ തീപിടുത്തത്തെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന്വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെയ്നാപട്ട് ഫയര്‍സ്റ്റേഷനിലെ ഫയര്മാന് അന്പഴകന് ആണ് മരിച്ചത്. ഫയര്‍ ഓഫീസര്‍ പ്രിയാ രവിചന്ദ്രന്‍, എസ്.എസ്.ഒ അശോക് നാഗര്‍, ഫയര്മാന് പ്രഭാകരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചെപ്പോക്കിലെ ഏഴിലഗത്തെ വ്യവസായ കമ്മീഷണറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലെ ആദ്യ നിലയിലാണ് രാത്രി 12.30ഓടെ തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനയെത്തി ഒരു മണിക്കൂറിനുള്ളില്‍ തീ അണച്ചു.
തീ പൂര്‍ണമായും അണഞ്ഞുവെന്ന് കരുതി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കവെ അന്‍പഴകന്റെ മേലേക്ക് മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. 150 അഗ്നിശമന സേനാംഗങ്ങളും 15 ഫയര്‍ എന്‍ജിനുകളും 30 വാട്ടര്‍ ടാങ്കറുകളും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: