വഡോദര: ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റും പത്മവിഭൂഷണ്‍ ജേതാവുമായ ഹൊമായ് വൈരാവല്ല (98) ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതയായി. വാര്‍ദ്ധക്യകാല അസുഖങ്ങള്‍ അലട്ടിയിരുന്ന വൈരാവല്ല മൂന്ന് ദിവസം മുമ്പ് കട്ടില് നിന്ന് വീണിരുന്നു.
1913 ഡിസംബര്‍ ഒമ്പതിനായിരുന്നു വൈരാവല്ലയുടെ ജനനം. 1942ല്‍ ദല്‍ഹിയിലെത്തിയ അവര്‍ ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സയന്‍സിനു വേണ്ടി നിരവധി ചിത്രങ്ങള്‍ പകര്‍ത്തി. ഇന്ത്യയെ വിഭജിക്കുന്നതിന് നേതാക്കള്‍ വോട്ട് ചെയ്യുന്ന ചിത്രം വൈരാവല്ലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
1947 ആഗസ്റ്റ് അഞ്ചിന് ചെങ്കോട്ടയില്‍ നടന്ന പതാക ഉയര്‍ത്തല്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങളും എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: