സന്നിധാനം: പൊന്നമ്പലമേടിന് സമീപം ഇന്നലെ തെളിഞ്ഞത് മകരവിളക്കല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജഗോപാലന്‍ നായര്‍ പറഞ്ഞു. സുരക്ഷാപരിശോധനയുടെ ഭാഗമായി വനംവകുപ്പ് തെളിയിച്ച സെര്‍ച്ച് ലൈറ്റിന്റെ പ്രകാശമാകാം. ഇതാണ് മകരവിളക്കെന്ന് തെറ്റിദ്ധരിക്കപ്പെട്ടതെന്നും അദ്ദേഹം സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു വെളിച്ചം കണ്ടത്. ദീപാരാധന നടക്കുന്ന സ്ഥലത്ത് ആളുകള്‍ അതിക്രമിച്ചു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ വനം, പോലീസ് വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധന നടത്തുന്നതിന് വനം വകുപ്പിന് ശക്തിയേറിയ പ്രകാശമുള്ള ടോര്ച്ചുകള് നല്‍കിയിട്ടുണ്ട്. ഈ ലൈറ്റ് തെളിച്ചതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും രാജഗോപാലന്‍ നായര്‍ വിശദീകരിച്ചു.
ടോര്‍ച്ചിന്റെ ബട്ടണ്‍ അമര്‍ത്തുന്നതു പോലെ ഇടവിട്ടാണു പ്രകാശം തെളിഞ്ഞത്. ഇതു മകരവിളക്കായി തെറ്റിദ്ധരിക്കപ്പെട്ടു. കാളക്കെട്ടി വരെ പോയിട്ടുള്ളുവെന്നു മലയരയര്‍ അറിയിച്ചിരുന്നു. മകരവിളക്കു ദിനം നിശ്ചയിച്ചതില്‍ ആശയകുഴപ്പമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇന്നലെ ധനുമാസം ഇരുപത്തി ഒമ്പതാം തീയതി ആയിരുന്നു. മകരവിളക്ക് തെളിക്കുന്നത് മകരം ഒന്നാം തീയതിയാണ്. ഇന്ന് മകരവിളക്ക് തെളിയുന്നതോടെ ആശയക്കുഴപ്പം പൂര്‍ണമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മകരജ്യോതി നക്ഷത്രം മകരമാസം ഒന്നാം തീയതിയാണ് തെളിയുന്നത്. മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് പ്രകാശമേറിയതായതിനാല് മകര നക്ഷത്രത്തെ വേഗം തിരിച്ചറിയാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നലെ സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് രണ്ടു തവണ ഫ്ളൂറസന്റ് ലൈറ്റ് പോലെയുള്ള വെളിച്ചം ഈ ഭാഗത്ത് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: