കോട്ടയം: ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലായാല്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ജയിലിലടക്കപ്പെടും എന്ന ഭയമാണ് കോണ്‍ഗ്രസിണ്റ്റെ ലോകസഭയിലെ ഗൂഢനീക്കത്തിണ്റ്റെ പിന്നിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്റ്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ പ്രസ്താവിച്ചു. പ്രതിപക്ഷം സഭയില്‍ വച്ച മൂന്ന് നിര്‍ദ്ദേശങ്ങള്‍ പോലും യുപിഎ സര്‍ക്കാര്‍ പരിഗണിച്ചില്ല. മതന്യൂനപക്ഷത്തിന് സംവരണം നിര്‍ദ്ദേശിക്കുകവഴി ഭരണഘടനയെപ്പോലും വെല്ലുവിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി സാധാരണ ജനതയെ സംഘടിപ്പിച്ചുകൊണ്ട് ബിജെപി ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്പാ ല്‍ത ബില്‍ അട്ടിമറിച്ച യുപിഎ സര്‍ക്കാരിണ്റ്റെ നടപടിക്ക് എതിരെ കോട്ടയം ഹെഡ് പോസ്റ്റാഫീസ് പടിക്കല്‍ നടന്ന കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി സംസ്ഥാന പ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ. നാരായണന് നമ്പൂതിരി, മേഖലാ പ്രസിഡണ്റ്റ് കെ.ജി.രാജ്മോഹന്‍, പി.കെ.രവീന്ദ്രന്, കെ.എം.സന്തോഷ്കുമാര്‍, പി.ജി. ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരാവാഹികളായ എം.ബി. രാജഗോപാല്‍, രാജന് മേടയ്ക്കല്‍, കെ.കെ.കരുണാകരന്, റ്റി.എ.ഹരികൃഷ്ണന്, പി.സുനില്‍കുമാര്‍, പി.ഡി.രവീന്ദ്രന്, രമേശ് കാവിമറ്റം, ലിജിന്‍ ലാല്‍, സി.എന്‍.സുഭാഷ്, എന്‍.പി.കൃഷ്ണകുമാര്‍, റ്റി.കെ.കൃഷ്ണകുമാര്‍, റ്റി.പി.ജയപ്രകാശ്, പി.പി.നിര്‍മ്മലന്‍, റ്റി.വി.മിത്രലാല്‍ തുടങ്ങിയവര്‍ ധര്‍ണാസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: