കൊച്ചി: വി.എസ് അച്യുതാനന്ദന് നിയമത്തിനും കോടതിക്കും അതീതനല്ലെന്നും വി.എസിനെതിരെ ആരോപണം ഉയരുമ്പോള്‍ ഞെട്ടേണ്ട ആവശ്യമില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ ചെയ്യാന്‍ വി.എസിനെപ്പോലെ അറിയുന്നവര്‍ ആരുമില്ലെന്നും ഗണേഷ്കുമാര് കൊച്ചിയില്‍ പറഞ്ഞു.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വി.എസ് പറയുന്നത് മുന്‍ പരിചയമുള്ളതുകൊണ്ടാണ്. രാഷ്ട്രീയ പ്രേരിതമായി മറ്റുള്ളവര്‍ക്കെതിരെ കേസ് കൊടുത്തിരുന്ന ആളാണ് അദ്ദേഹം. വി.എസ്. ഉപ്പു തിന്നെങ്കില്‍ വെള്ളം കുടിക്കും. വി.എസ് കാട്ടിയതു സ്വജന പക്ഷപാതമാണ്. അതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: