കോട്ടയം : ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ പൊതുജനങ്ങള്‍ സജീവമായി ഇടപെട്ട് തങ്ങളുടെ വീടുകളില്‍ തന്നെ മത്സ്യത്തെ വളര്‍ത്തി വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്ത് വരുമാനമുണ്ടാക്കി മത്സ്യസമ്പത്ത് ഉപജീവനമാര്‍ഗ്ഗമാക്കണമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. നമ്മുടെ ജലാശയങ്ങളില്‍ മത്സ്യങ്ങളുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞു വരുന്നത് മത്സ്യ ലഭ്യത കുറവിനും വില വര്‍ദ്ധനവിനും ഇടയാക്കുമെന്നും ഈ വസ്തുത കണക്കിലെടുത്ത് കൂടുതല്‍ ആളുകള്‍ അവരവരുടെ വീടുകളില്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ അടുക്കള കുളങ്ങള്‍ തുടങ്ങി മത്സ്യങ്ങളെ വളര്‍ത്താന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.വിജയപുരം ഗ്രാമപഞ്ചായത്ത് മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മത്സ്യകൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാങ്ങാനം വാലേയില്‍ ഫിഷ്ഫാമില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് എന്‍.ജീവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സര്‍ക്കാരിണ്റ്റെ മത്സ്യകേരളം പദ്ധതിയും വിജയപുരം പഞ്ചായത്തും ചേര്‍ന്ന് തന് വര്‍ഷം പഞ്ചായത്തിലാകമാനം ൭൫,൦൦൦ മത്സ്യക്കുഞ്ഞുങ്ങളെ ൭൫ കര്‍ഷകര്‍ക്കായി വിതരണം ചെയ്തിരുന്നു. ഫിഷ് ഹാച്ചറികളും ഫിഷ് ഫാമുകളും സന്ദര്‍ശിക്കാന്‍ സഹായിച്ചും, വിദ്ഗദ്ധ ഉപദേശവും വായ്പയും സബ്സിഡിയും നല്കി വിജയപുരം പഞ്ചായത്ത് മത്സ്യ കര്‍ഷകര്‍ക്ക് വിലപ്പെട്ട സേവനവും സംരക്ഷണവും നല്കിവരുന്നു. കര്‍ഷകര്‍ക്ക് അലങ്കാര മത്സ്യകൃഷിയിലും പഞ്ചായത്ത് വിദഗ്ദ്ധ പരിശീലനം കൊടുക്കുന്നുണ്ട്. നടപ്പു വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകനുള്ള മെമണ്റ്റോ വി.സി. അലക്സാണ്ടര്‍ക്ക് മന്ത്രി നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: