ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട മാര്‍ച്ച് 25ലെ വിവാദകുറിപ്പ് വിവിധ മന്ത്രാലയങ്ങളുടെ കൂട്ടായ ശ്രമമായിരുന്നുവെന്ന് ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച കുറിപ്പ് വെറും ഓഫീസ് മെമ്മോയാണെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നതാണ് ഇത്. ആഭ്യന്തരമന്ത്രി ചിദംബരത്തെ കുടുക്കുന്നതാണ് ഈവെളിപ്പെടുത്തലെന്നും ചൂണ്ടിക്കാണിക്കുന്നു.
വിവിധ മന്ത്രാലയങ്ങളില്‍ നിന്നുകിട്ടിയ വിവരങ്ങള്‍ ഏകോപിപ്പിച്ചാണ് വിവാദകുറിപ്പ് തയ്യാറാക്കിയതെന്ന് ധനകാര്യ സെക്രട്ടറി ആര്.എസ്.ഗുജ്റാളിനൊപ്പം ഇന്നലെ സംയുക്ത സമിതി മുമ്പാകെ ഹാജരായ സാമ്പത്തികകാര്യസെക്രട്ടറി ആര്.ഗോപാലന് പറഞ്ഞതായി അറിയുന്നു. ധനമന്ത്രാലയത്തിലെ മുതര്‍ന്ന ഉദ്യോഗസ്ഥന് എന്ന നിലയില്‍ കുറിപ്പ് തയ്യാറാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംയുക്ത സമിതിയിലെ പ്രതിപക്ഷാംഗങ്ങളാണ് ഇന്നലെ ഏറെക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സമിതിയിലെ യുപിഎ അംഗങ്ങളുടെ ഊഴം പിന്നീട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: