ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഗോത്ര വര്ഗമേഖലയായ വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ ആളില്ലാ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഭീകരര്‍ മരിച്ചു. വസീറിസ്ഥാനിലെ മിറാന്‍ഷാ നഗരത്തില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീടിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്.
കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ നവംബറിനു ശേഷം ആദ്യമായാണ് യു.എസ് പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. നവംബര്‍ 26ന് 24 പാക് സൈനികരുടെ മരണത്തിനിടയാക്കിയ നാറ്റോ ആക്രമണത്തിനു ശേഷം ഡ്രോണ്‍ ആക്രമണങ്ങള്‍ അമേരിക്ക നിര്‍ത്തി വച്ചിരുന്നു.
26ലെ ആക്രമണത്തെ തുടര്‍ന്ന് നാറ്റോ സൈന്യത്തിന് അവശ്യ വസ്തുക്കള്‍ എത്തുക്കുന്ന വഴികള്‍ പാക്കിസ്ഥാന് അടച്ചിരുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ചിരുന്ന ഷംസി വ്യോമത്താവളം അമേരിക്കയ്ക്ക് ഒഴിയേണ്ടിയും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: