തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ലൗജിഹാദിനു പുറകിലും കേരളം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രധാനമായും മംഗലാപുരം കോയമ്പത്തൂര്‍ നഗരങ്ങളിലെ കോളേജുകളിലാണ് ലൗജിഹാദ് നടക്കുന്നത്. മംഗലാപുരത്തെ യെനത്തോവ മെഡിക്കല്‍ കോളേജ്, സുല്‍ത്താന്‍ അസ്ലന്‍ഷാ കോളേജ്, കോയമ്പത്തൂര്‍ മലയാളി സമാജം കോളേജ് എന്നിവിടങ്ങളില്‍നിന്നുമാണ് ലൗജിഹാദ് കേസുകള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ ഈ കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. മംഗലാപുരത്ത് ഇത് കലാപത്തിന്റെ വക്കോളമെത്തിയിരുന്നു.
കോയമ്പത്തൂര്‍ മലയാളി സമാജം കോളേജില്‍ പഠിക്കാന്‍ പോയ ഒറ്റപ്പാലം സ്വദേശിയായ ഗീതാലക്ഷ്മിയുടെ വീട്ടുകാര്‍ക്കുണ്ടായ അനുഭവം വേറിട്ടതാണ്. ഈ പെണ്‍കുട്ടിയെ കാണാതായ ശേഷം വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ വീട്ടുകാര്‍ക്ക് ഫോണിലൂടെ ഭീഷണി ഉണ്ടായി. ഫോണിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ അത് സൗദി അറേബ്യയില്‍ നിന്നാണെന്ന് വിവരം ലഭിച്ചു.
കേരളത്തിലെ നിലമ്പൂര്‍, പിറവം, കോലഞ്ചേരി, കോട്ടയം, പത്തനംതിട്ട എന്നീ പ്രദേശങ്ങളില്‍ നിന്നും മംഗലാപുരത്തും കോയമ്പത്തൂരും പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ വിദ്യാര്‍ഥിനികളാണ് ലൗജിഹാദിന്റെ കുരുക്കില്‍പ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രമുഖ ക്രിസ്ത്യന്‍ സഭയായ ഓര്‍ത്തഡോക്സ് വിഭാഗത്തില്നിന്നുമാത്രം ലൗജിഹാദിലൂടെ മതം മാറിപ്പോയ പെണ്‍കുട്ടികളുടെ എണ്ണം അമ്പതിനു മുകളില്‍ വരും. ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച നിലമ്പൂരിലെ പാസ്റ്ററാണ് മംഗലാപുരത്തും കോയമ്പത്തൂരും നേരിട്ടു പോയി അന്വേഷിച്ച് ലൗജിഹാദ് നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. ലൗജിഹാദിനെക്കുറിച്ച് ആധികാരികമായ മറ്റൊരു പഠനം നടത്തിയ കൊച്ചി കേന്ദ്രമാക്കിയുള്ള ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സെക്രട്ടറി സാംസണാണ് വിവരങ്ങള്‍ ജന്മഭൂമിക്ക് നല്‍കിയത്.
ലൗജിഹാദിന്റെ ഇരകളാകുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണത്തെക്കുറിച്ച് കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളും നടത്തിയ പഠനത്തിലെ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിലേക്കാണ്. ലൗജിഹാദിനെ സംബന്ധിച്ച ആദ്യ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ത്തന്നെ കത്തോലിക്കാ സഭ ശക്തമായ മുന്നറിയിപ്പാണ് വിശ്വാസികള്‍ക്ക് നല്‍കിയത്. ലൗജിഹാദിനെ കരുതിയിരിക്കാനും സന്താനങ്ങളെ ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും രക്ഷിതാക്കളോട് ആഹ്വാനം ചെയ്യുന്ന ജാഗ്രത എന്ന തലക്കെട്ടിലുള്ള ഇടയലേഖനങ്ങള്‍ അന്ന് സഭ പുറത്തിറക്കിയിരുന്നു.
കത്തോലിക്കാ സഭയെ പിന്തുടര്ന്ന് മറ്റു സഭകളും ഇതേക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ശേഖരിച്ച് സഭാ വിശ്വാസികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തി. ക്രിസ്തുമതം ഉപേക്ഷിച്ച് ലൗജിഹാദിലൂടെ ഇസ്ലാമിനെ പുല്കിയ പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയും എന്താണെന്ന് ആര്‍ക്കും അറിയില്ല. പലര്‍ക്കും വീട്ടുകാരെ ഉപേക്ഷിച്ചുപോയ ശേഷം എന്തു സംഭവിച്ചു എന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: