അങ്കമാലി: സ്വകാര്യമേഖലയിലെ നേഴ്സിംഗ് പ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാരും സ്വകാര്യ മാനേജ്മെന്റുകളുമാണെന്നും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പറഞ്ഞു. എല്‍.എഫ്. ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തെ അഭിസംഭോധന ചെയ്തതിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന നേഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിന് ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകള്‍ വച്ചിട്ടില്ല. ഇതാണ് സ്വകാര്യമേഖലയില്‍ നേഴ്സുമാര്‍ ചൂഷണത്തിന് വിധേയമാകുന്നത്. ആതുരാശുശ്രൂഷാരംഗത്ത് സുദീര്‍ഘമായ സേവനം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് മതിയായ ശമ്പളം ലഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം, ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാനോ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം സാധാരണക്കാരുടെ കുടുംബത്തില്‍നിന്നും വരുന്ന കുട്ടികളാണ് ഏറെ വിഷമിക്കുന്നത്. ഇവര്‍ക്ക് പഠിക്കാന്‍ വേണ്ടി എടുത്ത ലോണ്‍പോലും തിരിച്ച് അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പലരും ആത്മഹത്യാവക്കിലാണെന്നും അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെണമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുമ്പോള്‍ ഓടിനടക്കുന്ന സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതിലും പ്രതിഷേധമുണ്ടെന്നും അവര്‍ വ്യക്തമാക്കി, നേഴ്സുമാരുടെ പ്രശ്നത്തില്‍ ഇടപെടുവാന്‍ ഇരട്ടത്താപ്പ് നയമാണ് ആരോഗ്യവകുപ്പിന് ഉള്ളത്. ജനങ്ങളുടെ ജീവന് രക്ഷിക്കുവാന്‍ ആരോഗ്യമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക് വേണ്ടത്ര ശമ്പളം നല്കാന് ഇടപെടാത്തതുമൂലം സ്വകാര്യമേഖല യെ കയറൂരി വിടുകയാണ് ചെയ്തിട്ടുള്ളെതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. എല്‍.എഫ്. ആശുപത്രി കോമ്പൗണ്ടിനകത്ത് സമരക്കാരെ പിന്തുണച്ചുകൊണ്ട് രാഷ്ട്രീയക്കാര്‍ പങ്കെടുക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും ആശുപത്രിയിലെ നഴ്സുമാരെ ഭീഷണിപ്പെടുത്തുന്ന മാനേജ്മെന്റിന്റെ നിലപാട് തിരുത്തണമെന്നും അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജ ഹരിദാസ്, ബിജെപി ജില്ലാ സെക്രട്ടറി എം. എ. ബ്രഹ്മരാജ്, ബിജെപി അങ്കമാലി നിയോജനകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, ബാബു കരിയാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: