കൊച്ചി: 2012 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുളള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് നിലവില്‍ വന്നതായി ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. മൊത്തം 22,10,814 വോട്ടര്‍മാരാണ് ജില്ലയിലുളളത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച കരടു പട്ടികയില്‍ 22,13,625 വോട്ടര്‍മാരുണ്ടായിരുന്നു. അതില്‍ നിന്നും സ്ഥലത്തില്ലാത്തവരുടെയും മരണമടഞ്ഞവരുടെയും വിവരങ്ങള്‍ വിശദമായി പരിശോധിച്ച് 54,879 പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയാക്കിയവരുള്പ്പെടെ 52,068 പേര് പുതിയ പട്ടികയില്‍ ഇടം നേടി. അതായത് കരടു പട്ടികയെ അപേക്ഷിച്ച് 2,811 പേരുടെ കുറവ് അന്തിമ പട്ടികയില്‍ ഉണ്ടാകും.
അന്തിമ പട്ടിക പ്രകാരം ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം: പെരുമ്പാവൂര്‍ – 1,54,850; അങ്കമാലി – 1,50,952; ആലുവ – 1,57,422; കളമശ്ശേരി – 1,64,428; പറവൂര്‍ – 1,69,366; വൈപ്പിന്‍ – 1,51,865; കൊച്ചി – 1,57,386; തൃപ്പൂണിത്തുറ – 1,72,891; എറണാകുളം – 1,37,819; തൃക്കാക്കര – 1,60,169; കുന്നത്തുനാട് – 1,54,048; പിറവം – 1,78,799; മൂവാറ്റുപുഴ – 1,55,714; കോതമംഗലം – 1,45,105.
കരടു പട്ടികയിലെ വോട്ട് (ബ്രാക്കറ്റില്‍ ചേര്‍ത്ത വോട്ട്, നീക്കം ചെയ്ത വോട്ട്) ക്രമത്തില്‍: പെരുമ്പാവൂര്‍ – 1,55,002 (3458, 3610); അങ്കമാലി – 1,52,798 (3240, 5086); ആലുവ – 1,59,554 (3790, 5922); കളമശ്ശേരി – 1,65,625 (3887, 5084); പറവൂര്‍ – 1,71,598 (2437, 4669); വൈപ്പിന്‍ – 1,52,150 (3696, 3981); കൊച്ചി – 1,58,587 (3696, 4897); തൃപ്പൂണിത്തുറ – 1,71,609 (5016, 3734); എറണാകുളം – 1,37,406 (3381, 2968); തൃക്കാക്കര – 1,59,705 (4235, 3771); കുന്നത്തുനാട് – 1,53,315 (3570, 2837); പിറവം – 1,76,429 (4948, 2578); മൂവാറ്റുപുഴ – 1,55,091 (3579, 2956); കോതമംഗലം – 1,44,756 (3135, 2786).
ഏറ്റവും കൂടുതല്‍ വോട്ട് പിറവത്തും (1,78,799) കുറവ് എറണാകുളത്തുമാണ് (1,37,819). ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുളളത് തൃപ്പൂണിത്തുറയിലാണ്- 5016 പേര്. കുറവ് പറവൂരിലും- 2437. ഏറ്റവും കൂടുതല്‍ വോട്ട് നീക്കം ചെയ്തത് ആലുവയിലാണ്- 5922. കുറവ് പിറവത്തും- 2578.
പ്രതികരിക്കാൻ ഇവിടെ എഴുതുക: