കടുത്തുരുത്തി : തകര്‍ന്നുകിടക്കുന്ന കല്ലുപുര-വാക്കേത്തറ റോഡ് നിര്‍മാണം വൈകുന്നു; 800ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കടുത്തുരുത്തി, കല്ലറ, തലയാഴം എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക റോഡാണ് തകര്‍ന്നു കിടക്കുന്നത്. ആയിരക്കണക്കിനു ജനങ്ങള്‍ക്കുള്ള സഞ്ചാരമാര്ഗമെന്നതിലുപരി പ്രദേശത്തെ 2500ലേറേ വരുന്ന പാടശേഖരങ്ങളിലേക്കു വിത്തും വളവും എത്തിക്കുന്നതിനുള്ള ഏകമാര്‍ഗം കൂടിയാണിത്. പട്ടികജാതിക്കാരും പിന്നോക്കസമുദായങ്ങളില്പെട്ടവരുമായ കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണിത്. അപ്പര്‍കുട്ടനാട്ടിലെ പ്രധാനകാര്‍ഷിക കേന്ദ്രമായ ഇവിടുത്തെ പാടശേഖരങ്ങളില്‍ കൃഷി നടക്കണമെങ്കില്‍ മറ്റു മാര്ഗമില്ലെന്നുള്ള അവസ്ഥയാണെങ്കിലും അധികൃതര്‍ക്കു ഇതൊന്നും പ്രശ്നമല്ല. മുന്‍കാലങ്ങളില്‍ തോടുകളിലൂടെ വള്ളത്തിലൂടെ പാടത്തു വിത്തുംവളവും എത്തിക്കാവുമായിരുന്നു. എന്നാല്‍ മുള്ളന്‍പായലും എക്കലും നിറഞ്ഞ് അപ്പര്‍കുട്ടനാട്ടിലെ തോടുകള്‍ അടഞ്ഞതോടെ ഇതുവഴി വള്ളമൂന്നാന്‍ പോലുമാകാത്ത സ്ഥിതിയാണ്. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ടഅവസ്ഥയാണ് നാട്ടുകാര്‍ക്ക്. വള്ളത്തിലൂടെയായിരുന്നു കുടിവെള്ളവും കൊണ്ടുവന്നിരുന്നത്. ദിവസവും ഊഴമനുസരിച്ചു ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ വെള്ളമെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തോടുംകളും റോഡും യാത്രയ്ക്കു പറ്റാത്ത അവസ്ഥയിലായതോടെ ജനജീവിതംതന്നെ ദുരിതത്തിലായി. 2005ല്‍ എം. കെ.മുനിര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 3.37കോടി ചെലവഴിച്ചാണ് പാടശേഖരങ്ങളുടെ നടുവിലൂടെ മണ്ണടിച്ചുയര്ത്തി 7.5കിലോ മീറ്റര്‍ ദൂരം വരുന്ന കല്ലുപുര-വാക്കേത്തറ റോഡ് നിര്‍മിച്ചത്. കല്ലറ-കടുത്തുരുത്തി റോഡിലെ എത്തുക്കുഴി ജഗ്ഷനില്‍ നിന്നാംരംഭിച്ചു വൈക്കം-വെച്ചൂറ്‍ റോഡില്‍ തോട്ടകത്ത് എത്തിച്ചേരുന്ന റോഡാണിത്. മുണ്ടാര്‍110, കങ്ങഴ, പറമ്പന്‍-54, കളത്രക്കരി, മൂന്നാം ബ്ളോക്ക്, ഏഴാം ബ്ളോക്ക്, ചെട്ടിക്കരി തുടങ്ങി നിരവധി പാടശേഖരങ്ങളിലെ കൃഷിയാണ് റോഡ് തകര്‍ന്നതോടെ പ്രതിസദ്ധിയിലായിരിക്കുന്നത്. റോഡിണ്റ്റെ ഉയരം ഒരുമീറ്റര്‍ കൂടിഉയര്ത്തി ആധുനിക രീതിയിലുള്ള ടാറിഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിണ്റ്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സര്‍ക്കാര്‍ 5.50 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ടെന്‍ഡര്‍ വിളിച്ചിരുന്നു. വര്‍ക്ക് എടുക്കാന്‍ തയാറായി മുന്നോട്ടുവന്ന കരാറുകാരന് പിന്നീട് നിര്‍മാണസാമഗ്രികളുടെ വര്ദ്ധനവിനുസരിച്ചു ൧൭ ശതമാനം വര്‍ദ്ധനവ് കൂടി അനുവദിക്കണമെന്നാവാശ്യപെട്ട് ഡിപ്പാര്ട്ടുമെണ്റ്റിന് കത്ത് നല്‍കുകയായിരുന്നു. നിലവിലുള്ള നിരക്കില്‍നിന്നും ൧൫ ശതമാനം വര്‍ദ്ധനവ് മാത്രമെ സാധാരണനിലയില്‍ സര്‍ക്കാര്‍ അനുവദിക്കാറുള്ളൂ. അതില്‍ കൂടുതല്‍ അനുവദിക്കണമെങ്കില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: